menu-iconlogo
huatong
huatong
m-g-sreekumarmanjari-pinakkamaano-ennodinakkamano-cover-image

Pinakkamaano Ennodinakkamano

M. G. Sreekumar/Manjarihuatong
msinnocent6969huatong
歌詞
収録
ഉം.ഉം.ഉം.ഉം.ഉം.ഉം. ഉം.ഉം

പിണക്കമാണൊ എന്നോടിണക്കമാണോ അടുത്തു വന്നാലും പൊന്നേ മടിച്ചു നിൽക്കാതെ

മിടുക്കി പ്രാവിൻ നെഞ്ചിൻ മിടിപ്പു പോലെ തുടിച്ചു ചാഞ്ചാടും എന്റെ മനസ്സറിഞ്ഞൂടെ

കണ്ണുകളിൽ കുറുമ്പിന്റെ മിന്നലില്ലെ പൂങ്കുയിലായ്കുറുകുന്ന പ്രായമല്ലെ

മാനത്തെ അമ്പിളിയായ് നീ ഉദിച്ചീലെ മാറത്തെ ചന്ദനമായ് നീ തെളിഞ്ഞീലെ

കളമൊഴി വെറുതെയൊ കവിളിലെ പരിഭവം

പിണക്കമാണൊ എന്നോടിണക്കമാണോ അടുത്തു വന്നാലും പൊന്നേ മടിച്ചു നിൽക്കാതെ

മാമഴ തുള്ളികൾ മണിമുത്തു ചാർത്തുമീ സുന്ദരി പെണ്ണാം പൂന്തേൻ പുഴയിൽ

താമര തോണിയിൽ തുഴയുകയാണു നാം തങ്ക നിലാവിൻ തൂവൽ തുമ്പാൽ

ആയിരം ചിറകുള്ള മോഹങ്ങളേ ആയിരം ചിറകുള്ള മോഹങ്ങളേ

അമ്പിളി വച്ച വിളക്കുമായ്മാനത്തെ അമ്പല കൽപ്പടവിൽ അന്തിക്കൊരഞ്ജന താരക പെണ്ണിന്റെ ആതിര പാട്ടുണ്ടോ

അറിയുമോ

(ഉം.ഉം)

വെറുതെയോ

(ഉം.ഉം)

കനവിലെ

കനവിലെ

പരിഭവം

പിണക്കമാണൊ എന്നോടിണക്കമാണോ അടുത്തു വന്നാലും പൊന്നേ മടിച്ചു നിൽക്കാതെ

കളമൊഴീ വെറുതെയോ കവിളിലെ പരിഭവം

മോതിരം മാറുവാൻ മഴവില്ലു പന്തലിൽ നാണിച്ചു നിൽക്കും മുകിലിന്നോരം

ആരുടെ നെഞ്ചിലെ തകിലടി കേട്ടു ഞാൻ തംബുരു മീട്ടും താര ശ്രുതിയിൽ

ആയിരം ചിറകുള്ള സ്വപ്നങ്ങളേ ആയിരം ചിറകുള്ള സ്വപ്നങ്ങളേ

മിന്നൽ ചിലമ്പിട്ടു തുള്ളി തുളുമ്പുന്ന തെന്നൽ തിടമ്പുകളേ പൊന്നില താലിയും മാലയും ചേലയും പീലി പുടവയും താ

കളമൊഴി വെറുതെയോ കവിളിലെ പരിഭവം

പിണക്കമാണൊ എന്നോടിണക്കമാണോ അടുത്തു വന്നാലും പൊന്നേ മടിച്ചു നിൽക്കാതെ

മിടുക്കി പ്രാവിൻ നെഞ്ചിൻ മിടിപ്പു പോലെ തുടിച്ചു ചാഞ്ചാടും എന്റെ മനസ്സറിഞ്ഞൂടെ

കണ്ണുകളിൽ കുറുമ്പിന്റെ മിന്നലില്ലെ പൂങ്കുയിലായ്കു റുകുന്ന പ്രായമല്ലെ

(F) മാനത്തെ അമ്പിളിയായ് നീ ഉദിച്ചീലെ മാറത്തെ ചന്ദനമായ് നീ തെളിഞ്ഞീലെ

കളമൊഴീ വെറുതെയോ കവിളിലെ പരിഭവം

M. G. Sreekumar/Manjariの他の作品

総て見るlogo

あなたにおすすめ