കടലിൽ കണ്മഷി പോലെ കനവിൽ പെൺകിളി പോലെ
കാത്തിരിക്കാൻ കൂട്ടു പോകും കുരുവികളേ
വയലിൽ നെന്മണി പോലെ
ചിമിഴിൻ ചെറു ചിരി പോലെ
ഓർത്തു വയ്ക്കാൻ കൂട്ടു പോവും കുയിലുകളേ
ഒരു കിളിമകളോടു വെറുതെ
കഥ പറയുകയാണു മിഴികൾ
നറു നിലവൊളി വീണ കുളിരല ചൂടി
രാവിൽ നീരമോളമിളകിയ
കടലിൽ കണ്മഷി പോലെ കനവിൽ പെൺകിളി പോലെ
കാത്തിരിക്കാൻ കൂട്ടു പോകും കുരുവികളേ
വയലിൽ നെന്മണി പോലെ
ചിമിഴിൻ ചെറു ചിരി പോലെ
ഓർത്തു വയ്ക്കാൻ കൂട്ടു പോവും കുയിലുകളേ