menu-iconlogo
logo

Pottu thottu ponnumani

logo
歌詞

പൊട്ടു തൊട്ടു പൊന്നുമണി

മുത്തിനൊത്ത മഞ്ഞുമണി

കണ്ണു വെച്ചെൻ കണ്ണാടിയെ

തൊട്ടുഴിഞ്ഞു നോക്കാതെടി (പൊട്ടുതൊട്ടു..)

ആട്ടുതൊട്ടിൽ പാട്ടു കെട്ടി

ആകാശങ്ങൾ തേടാം

പട്ടുറുമാൽ പന്തു കെട്ടാൻ

പാപ്പാത്തിയെക്കൂട്ടാം

പഞ്ചാരക്കൊഞ്ചലിൻ പാല്പ്പായസം തരാം

പാവാടക്കുഞ്ഞിനായ് പഞ്ചാമൃതം തരാം

തിത്തോം തത്തേ തിത്തൈ പാറിവാ

കുക്കുറുമ്പി കട്ടുറുമ്പായ്

കുഞ്ഞാറ്റയെ കാക്കാം

കക്കിരിയെ കട്ടെടുക്കാൻ

കാക്കാത്തി വന്നാലോ

മിന്നാരത്തുമ്പികൾ മിണ്ടാത്ത പൂച്ചകൾ

മഞ്ചാടി മൈന തൻ താരാട്ടുപാട്ടിലെ

ചെപ്പും മുത്തും പൊന്നും കൊണ്ടു വാ