menu-iconlogo
logo

Mandara Cheppundo

logo
歌詞
തഴുകുന്ന കാറ്റില്‍ താരാട്ടു

പാട്ടിന്‍ വാല്‍സല്യം

വാത്സല്യം…

രാപ്പാടിയേകും നാവേറ്റു

പാട്ടിന്‍ നൈര്‍മല്ല്യം..

നൈര്‍മല്ല്യം…

തളിരിട്ട താഴ് വരകള്‍ താലമേന്തവേ…

തണുവണി കൈകളുള്ളം ആര്‍ദ്രമാക്കവേ…

മുകുളങ്ങള്‍ ഇതളണിയേ…

കിരണമാം കതിരണിയേ…

ഉള്ളില്‍ ആമോദ തിരകള്‍

ഉയരുമ്പോള്‍ മൌനം പാടുന്നു…

മന്ദാര ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ

കയ്യില്‍ വാര്‍മതിയേ…

പൊന്നും തേനും വയമ്പുമുണ്ടോ

വാനമ്പാടിതന്‍ തൂവലുണ്ടോ…

ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍

മൌനം പാടുന്നു…

മന്ദാര ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ

കയ്യില്‍ വാര്‍മതിയേ…ഓ…