menu-iconlogo
huatong
huatong
avatar

Oru mozhi oru mozhi

Mridula warrier/Vijay Yesudashuatong
philcroftshuatong
歌詞
レコーディング
M: ഒരുമൊഴിയൊരുമൊഴി പറയാം

ഉരുകിയ മനമിനി തഴുകാം

മിഴികളിലൊരുചിരിയെഴുതാം

വഴികളിൽ തണൽമരമാകാം

F: ഇരുകോണിൽ നിന്നും ഇലപോലെ നമ്മൾ

തെളിനീരിൽ മെല്ലെ

F&M: അലകളിലൊഴുകി വന്നിനിയരികേ..

M: ഒരുമൊഴിയൊരുമൊഴി പറയാം

ഉരുകിയ മനമിനി തഴുകാം

മിഴികളിലൊരുചിരിയെഴുതാം

വഴികളിൽ തണൽമരമാകാം

M: പുലരൊളിയുടെ പുടവകളണിയണ

വനനിരയുടെ താഴ്വാരം

F: ഒരു കിളിയുടെ ചിറകടി നിറയണ

മധുരിതമിതു കാതോരം

M:മൂവന്തിയോളം നീ ഒരുമിച്ചു കൂടെ

F: ജീവന്റെ ഉൾപ്പൂവിൽ നറുമഞ്ഞുപോലെ

M: പറയാനാകാതെ അകതാരിൽ താനേ

നിറയുന്നുയെന്തോ

F*M: ഇരുവരുമൊരുമൊഴി തിരയുകയോ

M: ഒരുമൊഴിയൊരുമൊഴി പറയാം

ഉരുകിയ മനമിനി തഴുകാം

മിഴികളിലൊരുചിരിയെഴുതാം

വഴികളിൽ തണൽമരമാകാം

F: വനനദിയുടെ പുതിയൊരു കരവരെ

സ്വയമൊഴുകുകയല്ലേ നാം

M: മിഴിയോടുമിഴി തുഴയണ വഴികളിൽ

കനവുകളുടെ ചങ്ങാടം

F: ഏകാന്തമീയെന്റെ ഉയിരിന്റെയാഴം

M: താനേ തൊടുന്നൂ നീ മഴത്തുള്ളിപോലെ

F: മൊഴിയേക്കാളേറെ മധുവാകും മൌനം

ഇരവാകും നേരം

F&M: ഇരുമനമെരിയുമിതൊരു കനലായ്

M: ഒരുമൊഴിയൊരുമൊഴി പറയാം

ഉരുകിയ മനമിനി തഴുകാം

മിഴികളിലൊരുചിരിയെഴുതാം

വഴികളിൽ തണൽമരമാകാം

F: ഇരുകോണിൽ നിന്നും ഇലപോലെ നമ്മൾ

തെളിനീരിൽ മെല്ലെ

F*M: അലകളിലൊഴുകിവന്നിനിയരികേ..

Mridula warrier/Vijay Yesudasの他の作品

総て見るlogo

あなたにおすすめ

Oru mozhi oru mozhi by Mridula warrier/Vijay Yesudas - 歌詞&カバー