menu-iconlogo
huatong
huatong
avatar

Doore Doore

Rajalakshmyhuatong
delaneybug7huatong
歌詞
レコーディング

ദൂരേ ദൂരേ ആഴിപ്പെണ്ണിൻ

ഏഴാം പൂമേട കാണാൻ...

ആരെൻ മുത്തേ...നിന്നെ കൂട്ടി

ആരും കാണാതെ പോയി...

ആഴം കാണാത്താഴ്വാരങ്ങൾ

നീ കണ്ടു കേഴും നേരം...

കാണാക്കണ്ണീരാഴം...

ദൂരേ ദൂരേ ആഴിപ്പെണ്ണിൻ

ഏഴാം പൂമേട കാണാൻ...

ആരെൻ മുത്തേ...നിന്നെ കൂട്ടി

ആരും കാണാതെ പോയി....

മുത്തേ നിന്റെ ഓർമ്മകളെ...

മുത്തം നൽകി ഞാനുറക്കി

പൊന്നുംകുരിശോലും ഒരു താലി ചാർത്തിടും..

(മുത്തേ നിന്റെ....)

വേളിപ്പെണ്ണായ്

നിന്നെ...കാണാൻ മോഹിച്ചെന്നും

എല്ലാം മോഹം

മാത്രം...ചൊല്ലുന്നാരോ കാറ്റിൽ

കടലമ്മേ എൻ മോഹങ്ങൾ തല്ലിത്തകർത്തു നീ

കണ്ണീരാഴിയിൽ ആഴ്ത്തി...

ദൂരേ ദൂരേ ആഴിപ്പെണ്ണിൻ

ഏഴാം പൂമേട കാണാൻ...

പ്രാണൻപോയ ശംഖുപോലെ

പാടിത്തീർന്ന പാഴ്മുളപോൽ

കണ്ണീർ നനവോലും...ഈ കരയിൽ വീണു ഞാൻ...

(പ്രാണൻപോയ...)

ഓർമ്മച്ചിപ്പിക്കുള്ളിൽ...ഒരുതുള്ളി

കണ്ണീർ മാത്രം

മേലേ താളം തുള്ളും..ആഴിക്കുള്ളിൽ മൗനം

കടലമ്മേ നീ ഇന്നെന്റെ പൊൻമുത്തിനെ തായോ

തായോ...തായോ...തായേ....

Rajalakshmyの他の作品

総て見るlogo

あなたにおすすめ