ഒരു മഴയും തോരാതിരുന്നിട്ടില്ല
ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല
ഒരു രാവും പുലരാതിരുന്നിട്ടില്ല
ഒരു നോവും കുറയാതിരുന്നിട്ടില്ല
തിരമാലയിൽ ഈ ചെറുതോണിയിൽ
തിരമാലയിൽ ഈ ചെറുതോണിയിൽ
അമരത്തെ ന്നരികെ അവനുള്ളതാ
ഒരു മഴയും തോരാതിരുന്നിട്ടില്ല
ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല
മഞ്ഞും മഴയും പൊള്ളുന്ന വെയിലും
എല്ലാം നാഥന്റെ സമ്മാനമായ്
മഞ്ഞും മഴയും പൊള്ളുന്ന വെയിലും
എല്ലാം നാഥന്റെ സമ്മാനമായ്
എൻ ജീവിതത്തിനു നന്നായ് വരാനായ്
എൻ പേർക്കു താഥൻ ഒരുക്കുന്നതായ്
എൻ ജീവിതത്തിനു നന്നായ് വരാനായ്
എൻ പേർക്കു താഥൻ ഒരുക്കുന്നതായ്
ഒരു മഴയും തോരാതിരുന്നിട്ടില്ല
ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല
ഒരു രാവും പുലരാതിരുന്നിട്ടില്ല
ഒരു നോവും കുറയാതിരുന്നിട്ടില്ല
കല്ലും മുള്ളും കൊള്ളുന്ന വഴിയിൽ
എന്നോട് കൂടെ നടക്കുന്നവൻ
കല്ലും മുള്ളും കൊള്ളുന്ന വഴിയിൽ
എന്നോട് കൂടെ നടക്കുന്നവൻ
എൻ പാദമിടറി ഞാൻ വീണുപോയാൽ
എന്നെ തോളിൽ വഹിച്ചിടുവാൻ
എൻ പാദമിടറി ഞാൻ വീണുപോയാൽ
എന്നെ തോളിൽ വഹിച്ചിടുവാൻ
ഒരു മഴയും തോരാതിരുന്നിട്ടില്ല
ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല
ഒരു രാവും പുലരാതിരുന്നിട്ടില്ല
ഒരു നോവും കുറയാതിരുന്നിട്ടില്ല
തിരമാലയിൽ ഈ ചെറുതോണിയിൽ
തിരമാലയിൽ ഈ ചെറുതോണിയിൽ
അമരത്തെ ന്നരികെ അവനുള്ളതാ
ഒരു മഴയും തോരാതിരുന്നിട്ടില്ല
ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല