menu-iconlogo
huatong
huatong
avatar

Ialahaya Puranodu Iravum Pakalum

Devotional Songhuatong
가사
기록
ഇലാഹായ പുരാനോട് ഇരവും പകലും തേടി

ഖലീലായ ഇബ്റാഹീം നബിക്ക് കിട്ടി

മകനായ് ഇസ്മായിൽ നബിയെന്ന കനകക്കട്ടീ..

ഇലാഹായ പുരാനോട് ഇരവും പകലും തേടി

ഖലീലായ ഇബ്റാഹീം നബിക്ക് കിട്ടി

മകനായ് ഇസ്മായിൽ നബിയെന്ന കനകക്കട്ടീ..

മലർമൊട്ട് പോലെ പോറ്റി..

വളർത്തുമ്പോളൊരുനാളിൽ

ഉറങ്ങുമ്പോൾ നബിക്കള്ള കിനാവ് കാട്ടി..

മലർമൊട്ട് പോലെ പോറ്റി..

വളർത്തുമ്പോളൊരുനാളിൽ

ഉറങ്ങുമ്പോൾ നബിക്കള്ള കിനാവ് കാട്ടി..

നബിതൻ കുരുന്നിസ്മായിലിനെ

അറുക്കും മട്ടിൽ...

അഹദവൻ കാണിച്ചുള്ള ആ സ്വപ്നത്തിന്റെ കള്ളി

അരുമക്കിടാവിനോട് ഉയർത്തിച്ചോദി

അപ്പോൾ മറുപടി മകൻ ചൊല്ലി ഉറയ്ക്ക് ചേതീ..

ഇലാഹായ പുരാനോട് ഇരവും പകലും തേടി

ഖലീലായ ഇബ്റാഹീം നബിക്ക് കിട്ടി

മകനായ് ഇസ്മായിൽ നബിയെന്ന കനകക്കട്ടീ..

കമിഴ്ത്തി കിടത്തീ

മണ്ണിൽ, ഇസ്മായിൽ നബിയോരെ

കഴുത്തറുത്തീടുവാനായ് ഉയർത്തി കത്തി

കമിഴ്ത്തി കിടത്തീ

മണ്ണിൽ, ഇസ്മായിൽ നബിയോരെ

കഴുത്തറുത്തീടുവാനായ് ഉയർത്തി കത്തി

അപ്പോൾ കർത്താവിൻ മറുപടി അത് വിടുത്തീ..

വിടുത്തിയതിന്റെ ബദൽ ബലിയർപ്പണം ചെയ്യാൻ

കൊടുത്തു ഒരാട്ടിൻകുട്ടി ഖലീലുള്ളാക്ക്

വേഗം ആട്ടിനെ അറുത്തിബ്റാഹീമിൻ ഹക്ക്..

ഇലാഹായ പുരാനോട് ഇരവും പകലും തേടി

ഖലീലായ ഇബ്റാഹീം നബിക്ക് കിട്ടി

മകനായ് ഇസ്മായിൽ നബിയെന്ന കനകക്കട്ടീ..

ഇലാഹായ പുരാനോട് ഇരവും പകലും തേടി

ഖലീലായ ഇബ്റാഹീം നബിക്ക് കിട്ടി

മകനായ് ഇസ്മായിൽ നബിയെന്ന കനകക്കട്ടീ..

Devotional Song의 다른 작품

모두 보기logo

추천 내용

Ialahaya Puranodu Iravum Pakalum - Devotional Song - 가사 & 커버