menu-iconlogo
huatong
huatong
avatar

Kokki kurukiyum cover

Eric Carmenhuatong
78002942700huatong
가사
기록
Created by

Anvar Ayra music

കൊക്കിക്കുറുകിയും

കുകുകുക്കു കൂകിയും

വെയിൽ കായും വെട്ടുക്കിളി കാടോരം

കൊത്തിപ്പെറുക്കിയും കുറുവാലിട്ടാട്ടിയും

പടകൂട്ടിപ്പായാനെന്തേ

കുഞ്ഞാറ്റക്കുഞ്ഞുങ്ങൾ കുരുവിക്കുരുന്നുകൾ

നിന്നെയൊരാളെയും പേടിച്ചിരിപ്പാണേ

കൊക്കിക്കുറുകിയും കുകുകുക്കു കൂകിയും

വെയിൽ കായും വെട്ടുക്കിളി കാടോരം

കൊത്തിപ്പെറുക്കിയും കുറുവാലിട്ടാട്ടിയും

പടകൂട്ടിപ്പായാനെന്തേ

Created by

Anvar Ayra music

മഴ പൊഴിയണ മലനിരയുടെ നെറുകയിലൊരു കൂട്ടിൽ

മനസ്സു നിറയെ വിരിയുമരിയ കനവുകളുടെ പാട്ടിൽ

മഴ പൊഴിയണ മലനിരയുടെ നെറുകയിലൊരു കൂട്ടിൽ

മനസ്സു നിറയെ വിരിയുമരിയ കനവുകളുടെ പാട്ടിൽ

മിന്നാരക്കുഞ്ഞുങ്ങൾ കൂത്താടും നേരം

മറ്റാരും കാണാതെ മിന്നലായ് വന്നു

മിന്നാരക്കുഞ്ഞുങ്ങൾ കൂത്താടും നേരം

മറ്റാരും കാണാതെ മിന്നലായ് വന്നു

ചെല്ലക്കിനാക്കൾ കുടഞ്ഞെറിഞ്ഞാൽ മിന്നാമിനുങ്ങികൾ മെല്ലെ വിതുമ്പില്ലെ

കൊക്കിക്കുറുകിയും കുകുകുക്കു കൂകിയും

വെയിൽ കായും വെട്ടുക്കിളി കാടോരം

കൊത്തിപ്പെറുക്കിയും കുറുവാലിട്ടാട്ടിയും

പടകൂട്ടിപ്പായാനെന്തേ

Created by

Anvar Ayra music

അല നുരയുമൊരരുവിയിലൊരു ചെറുമണി മരനിഴലിൽ

വെയിൽ വിരിച്ച കസവു തുന്നുമരിയ ചിത്രശലഭം

അല നുരയുമൊരരുവിയിലൊരു ചെറുമണി മരനിഴലിൽ

വെയിൽ വിരിച്ച കസവു തുന്നുമരിയ ചിത്രശലഭം

മാമുണ്ണാൻ തേടുമ്പോഴോടിപ്പാഞ്ഞെത്തും

വാവാവേ പാടുമ്പോൾ ചായുറങ്ങും

മാമുണ്ണാൻ തേടുമ്പോഴോടിപ്പാഞ്ഞെത്തും

വാവാവേ പാടുമ്പോൾ ചായുറങ്ങും

മാറോടു ചേർത്തൊന്നു കൊഞ്ചിച്ചൂടെ

എല്ലാരും ചാഞ്ചാടുമുല്ലാസത്തെല്ലല്ലേ

കൊക്കിക്കുറുകിയും കുകുകുക്കു കൂകിയും

വെയിൽ കായും വെട്ടുക്കിളി കാടോരം

കൊത്തിപ്പെറുക്കിയും കുറുവാലിട്ടാട്ടിയും

പടകൂട്ടിപ്പായാനെന്തേ

കുഞ്ഞാറ്റക്കുഞ്ഞുങ്ങൾ കുരുവിക്കുരുന്നുകൾ

നിന്നെയൊരാളെയും പേടിച്ചിരിപ്പാണേ

കൊക്കിക്കുറുകിയും കുകുകുക്കു കൂകിയും

വെയിൽ കായും വെട്ടുക്കിളി കാടോരം

കൊത്തിപ്പെറുക്കിയും കുറുവാലിട്ടാട്ടിയും

പടകൂട്ടിപ്പായാനെന്തേ

Created by

Anvar Ayra music

Eric Carmen의 다른 작품

모두 보기logo

추천 내용

Kokki kurukiyum cover - Eric Carmen - 가사 & 커버