menu-iconlogo
huatong
huatong
avatar

Kananazhakulla manikya kuyile

G. Venugopalhuatong
nicolas.visonneauhuatong
가사
기록
കാണാനഴകുള്ള മാണിക്യക്കുയിലേ..

കാടാറുമാസം കഴിഞ്ഞില്ലേ..

കാണാനഴകുള്ള മാണിക്യക്കുയിലേ

കാടാറുമാസം കഴിഞ്ഞില്ലേ

അങ്കണത്തൈമണി മാവിന്റെ കൊമ്പില്‌

പെൺകുയിലാളൊത്തു വന്നാട്ടെ..നിന്റെ

പെൺകുയിലാളൊത്തു വന്നാട്ടെ

കാണാനഴകുള്ള മാണിക്യക്കുയിലേ

കാടാറുമാസം കഴിഞ്ഞില്ലേ

ധിം തന തന ആ.. ആ..

ധൂം തനന തനന ആ..ആ.

കല്ലിനുള്ളിലെ ഉറവയുണർന്നൂ

ലല്ലലമൊഴുകി കുളിരരുവീ........

കല്ലിനുള്ളിലെ ഉറവയുണർന്നൂ

ലല്ലലമൊഴുകി കുളിരരുവീ

കല്ലുമലിയുന്ന പാട്ടു ചുരത്തുന്ന

ചെല്ലക്കുടവുമായ്‌ വന്നാട്ടെ

കല്ലുമലിയുന്ന പാട്ടു ചുരത്തുന്ന

ചെല്ലക്കുടവുമായ്‌ വന്നാട്ടെ

നിന്റെ പുള്ളോർക്കുടവുമായ്‌

വന്നാട്ടെ.....

കാണാനഴകുള്ള മാണിക്യക്കുയിലേ

കാടാറുമാസം കഴിഞ്ഞില്ലേ

ധിം തന തന ആ.. ആ..

ധൂം തനന തനന ആ..ആ.

അമ്പലനടയിലെ ചമ്പകത്തിൽ മല

രമ്പനും പൊറുതിക്കായ്‌ വന്നിറങ്ങീ......

അമ്പലനടയിലെ ചമ്പകത്തിൽ മല

രമ്പനും പൊറുതിക്കായ്‌ വന്നിറങ്ങീ

മാവായ മാവെല്ലാം പൂത്തിറങ്ങീ

മണമുള്ള മാണിക്യ പൂത്തിരികൾ

മാവായ മാവെല്ലാം പൂത്തിറങ്ങീ

മണമുള്ള മാണിക്യ പൂത്തിരികൾ

നിന്റെ മാരനെ എതിരേൽക്കും

പൂത്തിരിക്കൾ.....

കാണാനഴകുള്ള മാണിക്യക്കുയിലേ

കാടാറുമാസം കഴിഞ്ഞില്ലേ

അങ്കണത്തൈമണി മാവിന്റെ കൊമ്പില്‌

പെൺകുയിലാളൊത്തു വന്നാട്ടെ..നിന്റെ

പെൺകുയിലാളൊത്തു വന്നാട്ടെ..

വന്നാട്ടെ വന്നാട്ടെ വന്നാട്ടെ

വന്നാട്ടെ വന്നാട്ടെ വന്നാട്ടെ

വന്നാട്ടെ വന്നാട്ടെ വന്നാട്ടെ

വന്നാട്ടെ വന്നാട്ടെ വന്നാട്ടെ

G. Venugopal의 다른 작품

모두 보기logo

추천 내용