ആയിരം കണ്ണുള്ള മാലാഖ വാനിലായ്
ഈ രാവിതാകെ തിളങ്ങി നിൽക്കേ
പോരുവാൻ ആശയുണ്ടേറെ കിളിക്കൂട്
മെയ്യുവാൻ നിൻറെയാ നെഞ്ചകത്തിൽ
കിളികളാം കുരുവികൾ കുറുകുന്ന കാട്ടിലെ
വിജനമാം പാതയിൽ നാം രണ്ടുപേർ
പകലേതുമറിയാതെ ഇരവേതുമറിയാതെ
വിരിയാത്ത പൂവിനെ കാത്തു നിൽപ്പൂ
പകലേതുമറിയാതെ ഇരവേതുമറിയാതെ
വിരിയാത്ത പൂവിനെ കാത്തു നിൽപ്പൂ
മൂകമീ വീതിയിൽ ഇരുളായി ഒഴുകുന്ന
മൗനത്തിൻ ഉള്ളിലെ വാക്കു മാത്രം
പറയാതൊളിപ്പിച്ചു വെച്ചതിന്നാര്‍ക്കായി
അറിയാതെ ഞാനുമിന്നേറെയായി
പറയാതൊളിപ്പിച്ചു വെച്ചതിന്നാര്‍ക്കായി
അറിയാതെ ഞാനുമിന്നേറെയായി
ആ........ആ....ആ......ആ....
ഉമ്മറപടികളിൽ കുങ്കുമം വീശുന്ന
പൊൻവെയിൽ കിരണങ്ങൾ എങ്ങുപോയി
ഉമ്മറപടികളിൽ കുങ്കുമം വീശുന്ന
പൊൻവെയിൽ കിരണങ്ങൾ എങ്ങുപോയി
ഇന്നൊരീ വഴികളിൽ കുളിരായ്
പെയ്തൊരാ പെരുമഴക്കാലവും യാത്രയായി
എന്റെ യാത്രയിൽ ഞാനുമിന്നേകനായി
എന്റെ യാത്രയിൽ ഞാനുമിന്നേകനായി