menu-iconlogo
huatong
huatong
avatar

Sarabindhu Malar deepa

Jayachandran/Salmahuatong
가사
기록
അറിയാത്തോരിടയന്റെ വേണു ഗാനം

അകലെ നിന്നെത്തുന്ന വേണു ഗാനം

ഹൃദയം കൊതിച്ചു കൊതിച്ചിരിക്കും

പ്രണയ സന്ദേശം അകന്നു പോകെ..

ഹരിനീല കംബള ചുരുൾ നിവർത്തി

വരവേൽക്കും സ്വപ്‌നങ്ങൾ നിങ്ങളാരോ ?

വരവേൽക്കും സ്വപ്‌നങ്ങൾ നിങ്ങളാരോ ?

ശരബിന്ദു മലർദീപ നാളം നീട്ടി

സുരഭിലയാമങ്ങൾ ശ്രുതി മീട്ടി

ഇനിയും പകൽ കിളി പാടിയെത്തും

ഇനിയും ത്രിസന്ധ്യ പൂ ചൂടി നിൽക്കും

ഇനിയും നമ്മൾ നടന്നു പോകും

വഴിയിൽ വസന്ത മലർ കിളികൾ..

കുരവയും പാട്ടുമായി കൂടെയെത്തും

ചിറകാർന്ന സ്വപ്‌നങ്ങൾ നിങ്ങളാരോ

ചിറകാർന്ന സ്വപ്‌നങ്ങൾ നിങ്ങളാരോ?

Jayachandran/Salma의 다른 작품

모두 보기logo

추천 내용