menu-iconlogo
logo

പൂമുത്തോളേ

logo
가사
പൂമുത്തോളേ നീയെരിഞ്ഞ

വഴിയിൽ ഞാൻ മഴയായി പെയ്തെടി

ആരീരാരം ഇടറല്ലെ

മണിമുത്തേ കണ്മണീ

മാറത്തുറക്കാനിന്നോളം തണലെല്ലാം

വെയിലായി കൊണ്ടെടീ

മാനത്തോളം മഴവില്ലായ്

വളരേണം എൻമണീ

ആഴിത്തിരമാല പോലെ

കാത്തു നിന്നെയേൽക്കാം

പീലിച്ചെറു തൂവൽ വീശി

കാറ്റിലാടി നീങ്ങാം

കനിയേ ഇനിയെൻ

കനവിതളായ് നീ വാ

നിധിയേ മടിയിൽ

പുതുമലരായ് വാ വാ

പൂമുത്തോളേ നീയെരിഞ്ഞ

വഴിയിൽ ഞാൻ മഴയായി പെയ്തെടി

ആരീരാരം ഇടറല്ലെ

മണിമുത്തേ കണ്മണീ