menu-iconlogo
logo

Thennal Vannathum

logo
가사
തെന്നല്‍ വന്നതും...

പൂവുലഞ്ഞു..വോ...

പൂവുലഞ്ഞതും..

ഇളം തെന്നല്‍ മെല്ലെ വന്നുവോ

കടംകഥയല്ലയോ....

തെന്നല്‍വന്നതും

പൂവുലഞ്ഞുവോ..

അണയാത്ത രാവിന്റെ കൂട്ടില്‍

അരയാല്‍ക്കിളിപ്പെണ്ണു പാടി

അതു കേട്ടുറങ്ങാതെ ഞാനും

അറിയാതെ രാപ്പാടിയായി

അഴലിന്‍മഴയില്‍അലയു..മ്പൊഴും

അഴകിന്‍നിഴലില്‍അലിയുന്നുവോ

മാനത്തെ മച്ചില്‍നിന്നും

അമ്പിളി താഴോട്ടിറങ്ങി വന്നോ

താമരപ്പൂങ്കുളത്തില്‍

തണുപ്പില്‍ നീന്തിക്കുളിച്ചിടുന്നോ

തെന്നല്‍ വന്നതും

പൂവുലഞ്ഞുവോ

ഒരു കോടി മാമ്പൂക്കിനാക്കള്‍

ഒരു മഞ്ഞു കാറ്റില്‍ക്കൊഴിഞ്ഞൂ

അതിലെന്റെ പേരുള്ള പൂവില്‍

ഒരു മൗനമുണ്ടായിരുന്നൂ

ഇനിയും വരുമോ കിളിവാതിലില്‍

പനിനീര്‍ കുയിലേ കുളിരോടി നീ

ആടുന്നുണ്ടാടുന്നുണ്ടേ

മനസ്സില്‍ മാമയിലാടുന്നുണ്ടേ

മാരിവില്‍ പീലിയേഴും വിരിച്ചെന്‍

മോഹങ്ങളാടുന്നുണ്ടേ

തെന്നല്‍ വന്നതും പൂവുലഞ്ഞുവോ

പൂവുലഞ്ഞതും...

ഇളം തെന്നല്‍

മെല്ലെ വന്നുവോ കടംകഥയല്ലയോ