കാളിന്ദിയില്‍ തേടി നിന്‍
നീലാഭമാം രൂപം
ശ്രീരാഗമായ് പെയ്തു
മധുരോദാരമെന്‍ സ്നേഹം
മിഴി ചൊരിയും
പകല്‍മഴയില്‍
യുഗയുഗമാം
നിമിഷങ്ങള്‍
കളിനിലാവിലീ …
കാളിന്ദിയില്‍ തേടി നിന്‍
നീലാഭമാം രൂപം
ആ ...ആ ..ആ….
എന്‍ മനസ്സിന്‍
തംബുരു മീട്ടി
കണ്ണനുണ്ണി പാടുമെങ്കില്‍
എന്‍ മനസ്സിന്‍
തംബുരു മീട്ടി
കണ്ണനുണ്ണി പാടുമെങ്കില്‍
വീണ്ടുമെന്റെ ഹരിവാസരങ്ങള്‍
സ്വര്‍ഗ്ഗസുന്ദരമാകും
വീണ്ടുമെന്റെ ഹൃദയാങ്കണങ്ങള്‍
ശ്യാമരാഗിലമാകും
ഭാവനയില്‍
നിര്‍മ്മലമായ് ഒഴുകും
കാളിന്ദിയില്‍ തേടി നിന്‍
നീലാഭമാം രൂപം ..
ആ ...ആ ..ആ..
കേവലനെന്‍ കുമ്പിളില്‍
നീയൊരിന്ദ്രനീലമണിയേകൂ
കേവലനെന്‍ കുമ്പിളില്‍
നീയൊരിന്ദ്രനീലമണിയേകൂ
രാസകേളിയുണരുന്ന രാവിന്‍
രമ്യസൌരഭമേകൂ
എന്തു നല്‍കിലുമമൂല്യമായ് ഞാന്‍
നെഞ്ചിലെന്നുമണിയാം
യദുമയമാം
കനവുകളായ് ഒഴുകും
കാളിന്ദിയില്‍ തേടി നിന്‍
നീലാഭമാം രൂപം
ശ്രീരാഗമായ് പെയ്തു