menu-iconlogo
logo

Rithu Bhedakalppana (Short Ver.)

logo
가사
ചലച്ചിത്രം: മംഗളം നേരുന്നു

ആലാപനം: യേശുദാസ്, കല്യാണി

വിരഹത്തിന്‍ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ

വിടപറയുന്നൊരാ നാളില്‍

വിരഹത്തിന്‍ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ

വിടപറയുന്നൊരാ നാളില്‍

നിറയുന്ന കണ്ണുനീര്‍ത്തുള്ളിയില്‍

സ്വപ്നങ്ങള്‍

ചിറകറ്റു വീഴുമാ നാളില്‍

മൗനത്തില്‍ മുങ്ങുമെന്‍

ഗദ്ഗദം മന്ത്രിക്കും

മംഗളം നേരുന്നു തോഴി

മൗനത്തില്‍ മുങ്ങുമെന്‍

ഗദ്ഗദം മന്ത്രിക്കും

മംഗളം നേരുന്നു തോഴി

ഋതുഭേദകല്പന ചാരുത നല്‍കിയ

പ്രിയപാരിതോഷികംപോലെ

ഒരു രോമഹര്‍ഷത്തിന്‍ ധന്യത പുല്‍കിയ

പരിരംഭണക്കുളുര്‍പോലെ

പ്രഥമാനുരാഗത്തിന്‍ പൊന്‍മണിച്ചില്ലയില്‍

കവിതേ പൂവായ് നീ വിരിഞ്ഞു

കവിതേ പൂവായ് നീ വിരിഞ്ഞു

കവിതേ പൂവായ് നീ വിരിഞ്ഞു