Film Theevandi തീവണ്ടി
Song Jeevamshamayi ജീവാംശമായ്
Singers K.S Harishankar,Shreya Ghoshal
Music Kailas Menon
Lyrics Engadiyoor
Chandrasekharan Harinarayan
ജീവാംശമായ് താനേ നീ എന്നില്‍
കാലങ്ങള്‍ മുന്നേ വന്നൂ......
ആത്മാവിനുള്ളില്‍ ഈറന്‍ തൂ മഞ്ഞായ്
തോരാതെ പെയ്തു നീയേ.....
പൂവാടി തേടി പറന്നു നടന്ന ശലഭമായ് നിന്‍
കാല്‍പ്പാടു തേടീ അലഞ്ഞു ഞാന്‍....
ആരാരും കാണാ മനസ്സിന്‍
ചിറകില്‍ ഒളിച്ച മോഹം
പൊന്‍ പീലിയായി വളര്‍ന്നിതാ...
മഴ പോലെ എന്നില്‍ പൊഴിയുന്നു
നേര്‍ത്ത വെയിലായ് വന്നു
മിഴിയില്‍ തൊടുന്നു
പതിവായ്..... നിന്നനുരാഗം....
ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചില്‍
നിള പോലെ കൊഞ്ചി ഒഴുകുന്നിതെന്നും
അഴകേ..... ഈ അനുരാഗം.......
മിന്നും കിനാവിന്‍ തിരിയായെന്‍ മിഴിയില്‍
ദിനം കാത്തുവേയ്ക്കാം
അണയാതെ നിന്നെ ഞാന്‍.....
ഇട നെഞ്ചിനുള്ളിലേ ......ചുടു
ശ്വാസമായ് ഞാന്‍......
ഇഴ ചേര്‍ത്തു വെച്ചിടാം
വിലോലമായ്......
ഓരോ രാവും പകലുകളായിതാ......
ഓരോ നോവും മധുരിതമായിതാ.......
നിറമേഴിന്‍ ചിരിയോടെ.....
ഒളിമായാ മഴവില്ലായ്......
ഇനിയെന്‍ വാനില്‍ തിളങ്ങി
നീയേ.....
മഴ പോലെ എന്നില്‍ പൊഴിയുന്നു
നേര്‍ത്ത വെയിലായ് വന്നു
മിഴിയില്‍ തൊടുന്നു
പതിവായ് ....നിന്നനുരാഗം......
ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചില്‍
നിള പോലെ കൊഞ്ചി ഒഴുകുന്നിതെന്നും
അഴകേ....... ഈ അനുരാഗം.......
Thank you.
Follow me at