menu-iconlogo
logo

Ekantha Chandrike

logo
가사
കുളിരിനോ കൂട്ടിനോ....

എന്റെ കരളിലെ പാട്ടിനോ...

ഏകാന്ത ചന്ദ്രികേ

തേടുന്നതെന്തിനോ

കുളിരിനോ കൂട്ടിനോ

എന്റെ കരളിലെ പാട്ടിനോ

ഏകാന്ത ചന്ദ്രികേ

പതിനഞ്ചു പിറന്നാളിൻ തിളക്കം

പിന്നെ പതിവായി ചെറുതാകും ചെറുപ്പം

അല ഞൊറിഞ്ഞുടുക്കുന്ന മനസ്സേ

എന്റെ മിഴിക്കുള്ളിൽ നിനക്കെന്തൊരിളക്കം

അഴകിനൊരാമുഖമായ ഭാവം

അതിലാരുമലിയുന്നൊരിന്ദ്രജാലം

അഴകിനൊരാമുഖമായ ഭാവം

അതിലാരുമലിയുന്നൊരിന്ദ്രജാലം

പാലൊത്ത

ചേലൊത്ത

രാവാടയണിഞ്ഞതു

കുളിരിനോ കൂട്ടിനോ

എന്റെകരളിലെ പാട്ടിനോ..

ഏകാന്ത ചന്ദ്രികേ

മനസ്സു കൊണ്ടടുത്തുവന്നിരിക്കും

നിന്നെ കനവു കണ്ടിരുന്നു ഞാനുറങ്ങും

മിഴിത്തൂവൽ പുതപ്പെന്നെ പുതയ്ക്കും

എല്ലാം മറന്നു ഞാൻ അതിലെന്നും ലയിക്കും

നമുക്കൊന്നിച്ചാകാശത്തോണിയേറാം

നിറമുള്ള നക്ഷത്രത്താലി ചാർത്താം

നമുക്കൊന്നിച്ചാകാശത്തോണിയേറാം

നിറമുള്ള നക്ഷത്രത്താലി ചാർത്താം

നിന്നോല

കണ്ണീല

ഉന്മാദമുണർത്തുന്നു

കുളിരിനോ കൂട്ടിനോ

എന്റെകരളിലെ പാട്ടിനോ..

ഏകാന്ത ചന്ദ്രികേ

തേടുന്നതെന്തിനോ

കുളിരിനോ കൂട്ടിനോ

എന്റെ കരളിലെ പാട്ടിനോ