ചാന്തണിചിങ്കാരീ ചിപ്പിവളക്കിന്നാരീ
നീയെന്നെയെങ്ങനെ സ്വന്തമാക്കീ
മാമലക്കോലോത്തെ തേവരെക്കണ്ടപ്പോൾ
മന്ത്രമൊന്നെൻകാതിൽ ചൊല്ലിത്തന്നേ
കൊഞ്ചടി പെണ്ണേ മറിമാൻകണ്ണേ
കാമൻ മീട്ടും മായാവീണേ
തുള്ളിത്തുളുമ്പുമെന്നുള്ളിൽ കരംകൊണ്ട്
നുള്ളിക്കൊതിപ്പിക്കും പയ്യെ പയ്യെ
ചിക്കംചിലുമ്പുന്ന തങ്കച്ചിലമ്പിട്ട്
തെന്നിത്തുളുമ്പെടീ കള്ളിപ്പെണ്ണേ...
കറുത്ത പെണ്ണേ നിന്നെ
കാണാഞ്ഞിട്ടൊരുനാളുണ്ടേ
വരുത്തപ്പെട്ടേൻ ഞാനൊരു
വണ്ടായ് ചമഞ്ഞേനെടീ....
തുടിച്ച് തുള്ളും..... മനസ്സിനുള്ളിൽ
തനിച്ചു നിന്നെ ഞാൻ നിനച്ചിരിപ്പുണ്ടേ
പാൽക്കുളിരാലോലം പെയ്യുന്നു
പുതു മലരമ്പിളിയോ നീയോ
കാൽത്തള മേളങ്ങൾ കേൾക്കുന്നു
കതിരുകൾ വിളയാടും നേരം
ഈ കല്യാണം കൂടാൻവാ
കുറുവാൽ കിളീ
ഈ കല്യാണം കൂടാൻവാ
കുറുവാൽ കിളീ
നിൻ പൊൻ തൂവൽ കൂടും താ
ഇളവേൽക്കുവാൻ
തളിരുടയാട കസവോടെ
ഇഴ പാകിയാരെ തന്നു
മാനം തെളിഞ്ഞേ നിന്നാൽ
മനസ്സും നിറഞ്ഞേ വന്നാൽ
വേണം കല്യാണം
നാണം കുഞ്ഞൂഞ്ഞാലാട്ടും
നിറമാറിൽചെല്ലം ചെല്ലം താളം തൂമേളം
മണി ചേലോലും ഓലേഞ്ഞാലീ
ഇനിക്കാർത്തുമ്പി
പെണ്ണാൾക്ക് താലിയുംകൊണ്ടേ വായോ
മാനം തെളിഞ്ഞേ നിന്നാൽ
മനസ്സും നിറഞ്ഞേ വന്നാൽ
വേണം കല്യാണം..