കൂത്തമ്പലത്തിൽ വെച്ചോ കുറുമൊഴിക്കുന്നിൽ വെച്ചോ 
കുപ്പിവള ചിരിച്ചുടഞ്ഞൂ നിന്റെ 
കുപ്പിവള ചിരിച്ചുടഞ്ഞൂ.... 

കുളപ്പുരക്കല്ലിൽ വെച്ചോ ഊട്ടുപുരയ്ക്കുള്ളിൽ വെച്ചോ 
അരമണി നാണം മറന്നൂ നിന്റെ അരമണി നാണം മറന്നൂ 

കുപ്പിവള ചിരിച്ചുടഞ്ഞൂ..... 
പൂമാലക്കാവിലെ പൂരവിളക്കുകൾ നിൻ 
തൂമുഖം കണ്ടു കൊതിച്ചു 
പൊന്നെഴുത്താംചേലയുടെ ഞൊറികളിൽ മുഖം ചായ്‌ച്ചു 

തെന്നലെന്റെ നെഞ്ചം തകർത്തു 
വീണ്ടും..തെന്നലെന്റെ നെഞ്ചം തകർത്തു... 
കൂത്തമ്പലത്തിൽ വെച്ചോ കുറുമൊഴിക്കുന്നിൽ വെച്ചോ 
കുപ്പിവള ചിരിച്ചുടഞ്ഞൂ 
ചേലൊത്ത കൈകളാൽ ഓട്ടുകൈവട്ടകയിൽ 
പായസം കൊണ്ടുവന്നപ്പോൾ 
നിന്റെ കളി ചുംബനത്താൽ ഹൃദയത്തിൽ സ്മൃതി പെയ്ത 

പാൽമധുരം ചുണ്ടിൽ കിനിഞ്ഞു 
ശൃംഗാര പാൽമധുരം ചുണ്ടിൽ കിനിഞ്ഞു 
കൂത്തമ്പലത്തിൽ വെച്ചോ കുറുമൊഴിക്കുന്നിൽ വെച്ചോ 
കുപ്പിവള ചിരിച്ചുടഞ്ഞൂ നിന്റെ 
കുപ്പിവള ചിരിച്ചുടഞ്ഞൂ.. 
കുളപ്പുരക്കല്ലിൽ വെച്ചോ ഊട്ടുപുരയ്ക്കുള്ളിൽ വെച്ചോ 
അരമണി നാണം മറന്നൂ നിന്റെ അരമണി നാണം മറന്നൂ 
കൂത്തമ്പലത്തിൽ വെച്ചോ കുറുമൊഴിക്കുന്നിൽ വെച്ചോ 
കുപ്പിവള ചിരിച്ചുടഞ്ഞൂ.