menu-iconlogo
huatong
huatong
avatar

Snehathin Poonulli Poojichu

Mohan Sitharahuatong
schelphoek2huatong
가사
기록
സ്നേഹത്തിന്‍ പൂ നുള്ളി പൂജിച്ചു ഞാന്‍...

എന്‍ ജന്മം നിന്‍ മുന്നില്‍

നേദിച്ചു ഞാന്‍...

സ്നേഹത്തിന്‍ പൂ നുള്ളി പൂജിച്ചു ഞാന്‍...

എന്‍ ജന്മം നിന്‍ മുന്നില്‍

നേദിച്ചു ഞാന്‍...

മനസ്സിന്‍റെ വൃന്ദാവനിയില്‍

ചിലമ്പിട്ടു തുള്ളും കണ്ണാ...

നിനക്കിതാ ജീവന്‍റെ തൂവെണ്ണ...

സ്നേഹത്തിന്‍ പൂ നുള്ളി പൂജിച്ചു ഞാന്‍...

എന്‍ ജന്മം നിന്‍ മുന്നില്‍

നേദിച്ചു ഞാന്‍

കാളിന്ദീ തീരമുണര്‍ന്നൂ...

കങ്കേളി പൂക്കള്‍ വിടര്‍ന്നൂ

കാളിന്ദീ തീരമുണര്‍ന്നൂ...

കങ്കേളി പൂക്കള്‍ വിടര്‍ന്നൂ

ഓടക്കാര്‍വര്‍ണ്ണാ...

ഇനിയും വന്നതില്ല നീ...

ആറ്റുനോറ്റു കാത്തിരിപ്പൂ...

ആരാധിക രാധികാ...

സ്നേഹത്തിന്‍ പൂ നുള്ളി പൂജിച്ചു ഞാന്‍...

എന്‍ ജന്മം നിന്‍ മുന്നില്‍

നേദിച്ചു ഞാന്‍..

നിന്നുടെ മുരളിക പാടീ...

ഗോപകുമാരികള്‍ ആടീ ..

നിന്നുടെ മുരളിക പാടീ...

ഗോപകുമാരികള്‍ ആടീ ..

എന്‍ മോഹചിന്തുകള്‍...

ഇനിയും കേട്ടതില്ല നീ...

ആറ്റുനോറ്റു കാത്തിരിപ്പൂ

ആരാധിക,, രാധികാ...

സ്നേഹത്തിന്‍ പൂ നുള്ളി പൂജിച്ചു ഞാന്‍...

എന്‍ ജന്മം നിന്‍ മുന്നില്‍

നേദിച്ചു ഞാന്‍..

മനസ്സിന്‍റെ വൃന്ദാവനിയില്‍

ചിലമ്പിട്ടു തുള്ളും കണ്ണാ...

നിനക്കിതാ ജീവന്‍റെ തൂവെണ്ണ...

സസസസസ.ഗരിഗസരി.സനിരിസ,നിധസ

നിസരിരിരി സരിഗഗഗ രിഗമമമ ഗമപപപ

ധ"നിസസസ നിസസധസ

ധനിനിനിനി ധനിനിനിനി

രിഗസരിനി സധനിസനി മപഗമ"ധ. നിസ

സ്നേഹത്തിന്‍ പൂ നുള്ളി പൂജിച്ചു ഞാന്‍...

എന്‍ ജന്മം നിന്‍ മുന്നില്‍

നേദിച്ചു ഞാന്‍.

സ്നേഹത്തിന്‍ പൂ നുള്ളി പൂജിച്ചു ഞാന്‍...

എന്‍ ജന്മം നിന്‍ മുന്നില്‍

നേദിച്ചു ഞാന്‍.

Mohan Sithara의 다른 작품

모두 보기logo

추천 내용