menu-iconlogo
logo

Mounam Swaramay

logo
가사
മൗനം സ്വരമായ് എൻ പൊൻവീണയിൽ

സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ

ഉണരും സ്മൃതിയലയിൽ....

ആരോ സാന്ത്വനമായ്

മുരളികയൂതി ദൂരേ

ആ ആ ആ ആ ആ ആ...

ഹും ഹും ഹും ഹും ഹും ഹും

ഹും ഹും ഹും ഹും ഹും ഹും ഹും

ജന്മം സഫലം എൻ ശ്രീരേഖയിൽ

സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ

അറിയാതെ എൻ തെളിവേനലിൽ

കുളിർമാരിയായ് പെയ്തു നീ

അറിയാതെ എൻ തെളിവേനലിൽ

കുളിർമാരിയായ് പെയ്തു നീ

നീരവരാവിൽ ശ്രുതിചേർന്ന വിണ്ണിൻ

മൃദുരവമായ് നിൻ ലയമഞ്ജരി

ആ ആ ആ ആ ആ ആ...

ഹും ഹും ഹും ഹും ഹും ഹും

ഹും ഹും ഹും ഹും ഹും ഹും ഹും

സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ

ജന്മം സഫലം എൻ ശ്രീരേഖയിൽ

ആത്മാവിലെ പൂങ്കോടിയിൽ

വൈഢൂര്യമായ് വീണു നീ

ആത്മാവിലെ പൂങ്കോടിയിൽ

വൈഢൂര്യമായ് വീണു നീ

അനഘനിലാവിൽ മുടികോതിനിൽക്കെ

വാർമതിയായ് നീ എന്നോമനേ

ആ ആ ആ ആ ആ ആ...

ഹും ഹും ഹും ഹും ഹും ഹും

ഹും ഹും ഹും ഹും ഹും ഹും ഹും

ജന്മം സഫലം എൻ ശ്രീരേഖയിൽ

സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ

ഉണരും സ്മൃതിയലയിൽ...

ആരോ സാന്ത്വനമായ്

മുരളികയൂതി ദൂരേ

Mounam Swaramay - Ouseppachan - 가사 & 커버