പൊന്നുരുകും പൂക്കാലം നിന്നെ കാണാൻ വന്നു
പൊന്നുരുകും പൂക്കാലം നിന്നെ കാണാൻ വന്നു
പൊന്നാട തളിരാട കാണിക്കയായ് തന്നൂ
കൂടേറാൻ പ്രാവെല്ലാം പാറിപോകേ
പൂവാക കാടിനു പൊൻകുട ചൂടി ആലോലം
പൂവാക കാടിനു പൊൻകുട ചൂടി ആലോലം
താളലയങ്ങളിലാടീ തഴമ്പൂപോൽ
തഴുകും കുളിർകാറ്റിൻ
കൈകളിൽ അറിയാതെ നീ
ഏതോ താളം തേടുന്നൂ
പൊന്നുരുകും പൂക്കാലം നിന്നെ കാണാൻ വന്നു
പൊന്നാട തളിരാട കാണിക്കയായ് തന്നൂ
കൂടേറാൻ പ്രാവെല്ലാം പാറിപോകേ
കാടാകെ കാവടിയാടുകയായി തന്നാനം
കാടാകെ കാവടിയാടുകയായി തന്നാനം
കാനനമൈനകൾ പാടീ
ഈ സന്ധ്യ പോയ്മറയും വനവീഥീ
പൂവിടും സ്മൃതിരാഗമായ്
കാറ്റിൻ നെഞ്ചിൽ ചായുന്നൂ
പൊന്നുരുകും പൂക്കാലം നിന്നെ കാണാൻ വന്നു
പൊന്നാട തളിരാട കാണിക്കയായ് തന്നൂ
കൂടേറാൻ പ്രാവെല്ലാം പാറിപോകേ