menu-iconlogo
logo

Unarukayaano

logo
가사
ഉണരുകയാണോ താമര പൈങ്കിളി പൈതൽ

ഉയരുകയാണോ താരക തൂമലർ തോപ്പിൽ

ഉണരുകയാണോ താമര പൈങ്കിളി പൈതൽ

ഉയരുകയാണോ താരക തൂമലർ തോപ്പിൽ

പുലർകാലം തരുമൊളിയുടെ ചൂടിൽ

ഇളം മഞ്ഞിൻ

കുളിരല മറമാറ്റി

മണിക്കൂടിൻ ചെറു കതകുകൾ നീക്കി

സ്വയം മാറീ പുതു ചിറകുകൾ ചൂടി

വളരുകയാണോ പൈങ്കിളി പൈതലിൻ ഉള്ളിൽ

മുകിലുകൾ പുൽകാൻ ആയിരം കൈയുള്ള മോഹം

വെയിൽ തീയിൽ

ചിറകിട തളരാതെ

കിളിത്തൂവൽ വഴികളിലുതിരാതെ

ഇടം നെഞ്ചിൽ നിറപുളകവുമായി

അവൾ പാടീ അതിമധുരമൊരീണം

മിഴികളിലാകെ കൗതുക മല്ലിക ചൂടി

മുകിലുകൾ മുത്തും ഓമന പൈതലെ നോക്കി

മലർച്ചുണ്ടിൽ ഒരു നറു ചിരിയോടെ

മുളം തണ്ടിൽ സ്വരകണികകൾ പാകി

ഇടം നെഞ്ചിൽ നിറപുളകവുമായി

അവൾ പാടീ അതിമധുരമൊരീണം

Unarukayaano - Sayanora Philip - 가사 & 커버