menu-iconlogo
huatong
huatong
가사
기록
കണ്ണിൽ വിടരും രാത്താരങ്ങൾ നീയെ

മണ്ണിൽ പുലരും, പൂക്കാലങ്ങൾ നീയെ

നെറുകിൽ പടരാനുയിരു കൊണ്ട മഴയോ

കിളികൾ പറയാതിതൾ വിരിഞ്ഞ കഥയോ

പുഴകളോ, വഴികളോ

തിരതൊടുന്ന പുതിയ കരകളോ

കനവായ് തെളിയും

രാത്താരം ഞാനാകാം

തളിരായ് നിറയും

പൂക്കാലം ഞാനാകാം

നെറുകിൽ പടരാനുയിരുകൊണ്ട മഴ ഞാൻ

കിളികൾ പറയാതിതൾവിരിഞ്ഞ കഥ ഞാൻ

ഇളവെയിൽ ചിറകുമായ്

കുളിര് തുന്നുമിണകളായി നാം

നഖ മുനയോരോന്നിൽ

ഉതിരാ നിറമായ്

മഴയുടെ ചുവരിൽ

ശലഭങ്ങൾ പോൽ നീ

നഖ മുനയോരോന്നിൽ

ഉതിരാ നിറമായ്

മഴയുടെ ചുവരിൽ

ശലഭങ്ങൾ പോൽ നീ

ഈ തെരുവിൽ

വർണ്ണങ്ങൾ തേടുമ്പോൾ

പരവശമായ് പടരും

ചെടി തൻ

തളിരിലകളിലൊന്നാകെ

പൂവായ് ചേരും

ഉടലതിലാവോളം

അലസ മയൂരങ്ങൾ

പുതുമഴ നോൽക്കുന്നീ

നിമിഷങ്ങളിൽ

ആഘോഷത്തിൻ

ആവേശപ്പഴുതുകളിൽ

ആകാശങ്ങൾ മിന്നുന്നു

കാണാത്തീയിൽ

കാറ്റോടും പോലെ

കണ്ണിൽ വിടരും രാത്താരങ്ങൾ നീയെ

മണ്ണിൽ പുലരും, പൂക്കാലങ്ങൾ നീയെ

നെറുകിൽ പടരാനുയിരു കൊണ്ട മഴയിൽ

കിളികൾ പറയാതിതൾ വിരിഞ്ഞ കഥയിൽ

പുഴകളായി, വഴികളായി

തിരതൊടുന്ന പുതിയ കരകളായി

Sooraj Santhosh/Shweta Mohan/Sushin shyam의 다른 작품

모두 보기logo

추천 내용