menu-iconlogo
logo

Mathapithakkale - From "Aavesham"

logo
가사
മാതാപിതാക്കളെ മാപ്പ്

ഇനിയങ്ങോട്ട് തന്നിഷ്ട്ടക്കൂത്ത്

ഉന്നം മറന്നൊരു പോക്ക്

ഗുണപാഠങ്ങളോ മതിയാക്ക്

ഇത് എൻ പാത എൻ അധികാരം

വഴിതെറ്റാനുമുണ്ടവകാശം

സുഖസന്തോഷമാണ് പ്രധാനം

ഇനി മറ്റേതുമില്ല വിചാരം (ഹേയ്)

പുരമതിയിനി പുനരധിവാസം

അടിമുടിയൊരു പുതിയ വിലാസം

തനിനിറമെടുത്തണിയണ നെഞ്ചേ

കാട്ട് തോന്ന്യാസം

കിതകിതയ്ക്കണ് പെടയ്ക്കണ് ശ്വാസം

ചെവികളിലിനി അരുതുപദേശം

തനിനിറമെടുത്തണിയണ നെഞ്ചേ

കാട്ട് തോന്ന്യാസം

കട്ട പാച്ചിലാണടി പതറുകയില്ലാ

നേടി സ്വാതന്ത്ര്യം

മൂക്കിൻ താഴെ വന്നൊരു

ചെറുപൊടിമീശയിൽ ആത്മവിശ്വാസം

കാണും കണ്ണുകൾക്കിത് ഹാസ്യം

ചിലനേരം ആഭാസം

അവിവേകമാണിനി ലക്ഷ്യം

അവതാളമാക്കാം മൊത്തം

ഈ കൊടുംകാട്ടിലു വിറകുകൾ അനവധി

വിടുവാ പെറപ്പെടുപ്പിന്റെ ഉടമ്പടി

വരവായി കടലിളകിയ കണക്കിനി

തുടലൊടിഞ്ഞവർ സടകുടഞ്ഞിതുവഴി

ഉടയണം പൊട്ടിചിതറണം ഇരുമ്പഴി

ചോരത്തിളപ്പിന്റെ ഇളക്കങ്ങൾ മുറക്കിനി

പടവുകൾ പുതു പതിവുകൾ നിരവധി

തുണയായി പുതുപടയുടെ കുളമ്പടി

പുരമതിയിനി പുനരധിവാസം

അടിമുടിയൊരു പുതിയ വിലാസം

തനിനിറമെടുത്തണിയണ നെഞ്ചേ

കാട്ട് തോന്ന്യാസം

കിതകിതയ്ക്കണ് പെടയ്ക്കണ് ശ്വാസം

ചെവികളിലിനി അരുതുപദേശം

തനിനിറമെടുത്തണിയണ നെഞ്ചേ

കാട്ട് തോന്ന്യാസം

പടയൊരുക്കം, പിരിമുറുക്കം

തടിമിടുക്കല്ല, കൊടും ഐക്യം

പുത്തനടവുകൾ തുടർപഠനം

ഇത് അടിയറവിൻ ഖബറടക്കം

കണ്ടക ശനിയുടെ കളികൾ

ഇടങ്കണ്ണിലു പതിയുമ്പൊ വലിയാം

തലവിധിയുടെ വഴിയിൽ

തട്ടി ഒരഞ്ഞിട്ടത് അറിയുംബോ ചൊറിയാം

കാതോർക്കാം, ഈ തൂണിലും തുരുമ്പിലും

ഇരിക്കുന്ന മുഴക്കങ്ങൾ കേക്കാം

വാ നോക്കാം, കൈക്കൂപ്പി പിടിച്ചിട്ട്

ഒടുക്കത്തിൽ കരുക്കള് നീക്കാം

തപ്പി തടഞ്ഞൊരു വിധത്തിലു കരക്കെത്തി

എരിതീ പിന്നെ പൊടുന്നനെ വറചട്ടി

വട്ടിപ്പലിശക്ക് കിട്ടും ഉച്ചമയക്കത്തിൽ

ഞെട്ടിത്തരിച്ചപ്പോ കഴുത്തില് കറിക്കത്തി

പകലിൻ തെളിവിൽ വരിയായി തുഴയാം

ഇരവിൻ മറവിൽ പുഴുവായി ഇഴയാം

പൊരിയും വെയിലിൽ നരിയായി അലയാം

അറിയാ വഴിയിൽ ഇരയായി പതറാം

മാതാപിതാക്കളെ മാപ്പ്

ഇനിയങ്ങോട്ട് തന്നിഷ്ട്ടക്കൂത്ത്

ഉന്നം മറന്നൊരു പോക്ക്

ഗുണപാഠങ്ങളോ മതിയാക്ക്

ഇത് എൻ പാത എൻ അധികാരം

വഴിതെറ്റാനുമുണ്ടവകാശം

സുഖസന്തോഷമാണ് പ്രധാനം

ഇനി മറ്റേതുമില്ല വിചാരം (ഹേയ്)

Mathapithakkale - From "Aavesham" - Sushin shyam/Malayali Monkeys/MC Couper - 가사 & 커버