menu-iconlogo
huatong
huatong
avatar

Illuminati

Sushin Shyamhuatong
ruz.beliahuatong
가사
기록
നാടിൻ നന്മകനേ, പൊന്മകനേ, മുത്തായവനേ

മിന്നും സൂര്യനും ചന്ദിരനും ഒന്നായവനേ

കാലം കാത്തുവെച്ച രക്ഷകനേ, സംഹാരകനേ

ഞങ്ങൾക്ക് അണ്ണനായി വന്നവനേ

ഭയമേ മാറി പോ നീ അണ്ണൻ വന്നാൽ കുമ്പിട്ടു നില്ല്

ഇരുട്ടിൽ സിറ്റി വാഴും രാജാവ്ക്ക് എല്ലാരും സുല്ല്

ഇവനെ തൊഴുവാനായ് എന്നും ജനത്തിരക്ക്

കാലൊന്നെടുത്തു വെച്ചാൽ സ്വർഗം പോലും അണ്ടർവേൾഡ്

ഇല്ലുമിനാറ്റി, ഇല്ലുമിനാറ്റി

അണ്ണൻ തനി നാടൻ കോല മല്ലുമിനാറ്റി

ഇല്ലുമിനാറ്റി, ഇല്ലുമിനാറ്റി

അണ്ണൻ തനി നാടൻ കോല മല്ലുമിനാറ്റി

പേനാക്കത്തി കൊണ്ട് വിദ്യാരംഭം കുത്ത്, ഹരിശ്രീ

തോക്കിൻ കാഞ്ചി വലി ശീലം പണ്ടേ മാറാത്ത വ്യാധി

നെഞ്ചിൽ പൂട്ടി വെച്ചൊരങ്കക്കലി തീരാത്ത വാശി

അണ്ണൻ മീശ വെച്ചൊരാട്ടപ്പുലി

ഇടയാൻ വന്നോരുക്കും നിന്നോരുക്കും പണ്ടേ ആപത്ത്

കട്ട ചോര കൊണ്ട് ജൂസടിച്ച് സോഡാ സർബത്ത്

ഞൊടിയിൽ മദയാനേം മെരുക്കിടും കരുത്ത്

ഇവനെ പടച്ചുവിട്ട കടവുള്ക്ക് പത്തിൽ പത്ത്

ഇല്ലുമിനാറ്റി, ഇല്ലുമിനാറ്റി

അണ്ണൻ തനി നാടൻ കോല മല്ലുമിനാറ്റി

ഇല്ലുമിനാറ്റി, ഇല്ലുമിനാറ്റി

അണ്ണൻ തനി നാടൻ കോല മല്ലുമിനാറ്റി

ഉലകത്തിൽ ആരോടും തോൽക്കാ വീരൻ

കരളിതിൽ അമ്മയ്ക്കായ് തേങ്ങും പൈതൽ

മടിയിൽ പാലൂട്ടും സ്നേഹം നീയേ

മറഞ്ഞോ താരാട്ടാതെന്തെ?

കരയാൻ കണ്ണീരില്ല കണ്ണീർ ഒപ്പാൻ ആരും പോരണ്ട

എരിയും മൂന്നാം കണ്ണിൽ കോപം കൊള്ളും സംഹാര മൂർത്തി

മരണം പടിവാതിൽ കടന്നിടാൻ മടിക്കും

ബോംബെ നഗരം ഇവൻ വരുന്ന ദിനം സ്വപ്നം കാണും

താന നനന, താന നനന

താന നനതാന നനനാന നനാന

താന നനന, താന നനന

താന നനതാന നനനാന നനാന

ഇല്ലുമിനാറ്റി, ഇല്ലുമിനാറ്റി

അണ്ണൻ തനി നാടൻ കോല മല്ലുമിനാറ്റി

ഇല്ലുമിനാറ്റി, ഇല്ലുമിനാറ്റി

അണ്ണൻ തനി നാടൻ കോല മല്ലുമിനാറ്റി

Sushin Shyam의 다른 작품

모두 보기logo

추천 내용