പാൽ ചുരത്തും പൗർണ്ണമിവാവിൻ
പള്ളിമഞ്ചത്തിൽ
കാത്തിരിക്കും കിന്നരിമുത്തേ
നീയെനിക്കല്ലേ
പൂത്തു നിൽക്കും പുഞ്ചിരിമൊട്ടിൽ
നുള്ളിനോവിക്കാൻ
കൈതരിക്കും കന്നിനിലാവേ നീ കിണുങ്ങല്ലേ
തനിയെ തെളിഞ്ഞ മിഴിദീപം
പതിയെ അണഞ്ഞൊരിരുൾ മൂടാം
മുകിലിൻ തണലിൽ കനവിൻ പടവിൽ
മഴവിൽച്ചിറകേറുമ്പോൾ
ധിത്തന ധിത്തന ധിരന ധീം ധിരന
ധിത്തന ധിത്തന ധിരന
ധിത്തന ധിത്തന ധിരന ധീം ധിരന
ധിത്തന ധിത്തന ധിരന
തങ്കത്തിങ്കൾക്കിളിയായ് കുറുകാം
താരത്തൂവൽ മെനയാം നനയാം
നീരാടിയാടും നിറസന്ധ്യയിൽ
വണ്ടുലഞ്ഞ മലർ പോലെ
വാർനിലാവിനിതൾ പോലെ
നെഞ്ചിനുള്ളിലൊരു മോഹം
അതിനിന്ദ്രനീല ലയഭാവം
കുങ്കുമമേഘം കുളിരു കോർക്കുമൊരു
മഞ്ഞല പോലെ ഉലാവാം
അമ്പിളിനാളം പതിയെ മീട്ടുമൊരു
തംബുരു പോലെ തലോടാം