menu-iconlogo
huatong
huatong
가사
기록
മോഹജാലകം തുറന്ന കാറ്റിനോടു നിൻ കരളിലിത്ര കോപമെന്താ

മൗനമോതിരമണിഞ്ഞൊരുങ്ങി വന്നിടും പെണ്ണിനിത്രെ ദേഷ്യമെന്താ

നാക്കിനേറേ നീളമുള്ള പെണ്ണിനെപ്പോഴും ചേട്ടനോടു് രോഷമെന്താ

മൂക്കില് വന്ന ശുണ്ഠിയിന്നു ദൂരെ മാറ്റുവാന് മൂര്ച്ചയുള്ള മാര്ഗ്ഗമെന്താ

ഹോ നില്ല് നില്ല് നല്ല മഞ്ഞുകാലമല്ലോ രാവിനിത്ര ചൂടിതെന്താ

നിൻ്റെ ദേവനോടു സ്നേഹമെന്നു ചൊല്ലാന് ആ മുഖത്തു് ദുഃഖമെന്താ

ഹോ മെല്ലെ മെല്ലെ വന്നു കൊഞ്ചിടുന്ന തെന്നല് പാടിടുന്ന ഗാനമെന്താ

ഹാ പെണ്ണിനിന്നു നെഞ്ചിനുള്ളില് വന്നു മാരന് ചൊല്ലിടുന്ന കാര്യമെന്താ

Baby he loves you, loves you, loves you so much

Baby he loves you, loves you, loves you so much

ഇന്നവൻ്റെ മുന്നിലാദ്യമായ് സ്നേഹം മൂടി വെച്ചു നിന്നതെന്താ

ചാഞ്ഞു പെയ്തിടുന്ന മാരി പെയ്തു പോകെ മാരിവില്ലുലഞ്ഞതെന്താ

ഹോ മഞ്ഞളാടി നിന്ന മേഘമെന്ന പോലെ പെണ്ണിനിത്രെ ചന്തമെന്താ

മണ്ണിൽ വന്നു വീണലിഞ്ഞു ചേരുവാനായു് മഞ്ഞിനിത്ര മോഹമെന്താ

Baby he loves you, loves you, loves you so much

Baby he loves you, loves you, loves you so much

പെണ്ണിനുള്ളിന്നുള്ളിൽ മൗനമെന്താ കണ്ണില് നിന്നു് മാരി പെയ്തതെന്താ

പണ്ടു തൊട്ടു് ഞാന് മാമമൂട്ടുവാന് വന്നിടുമ്പോളീ കോപമെന്താ

ഒന്നു താഴുവാന് വാശിയെന്താ, ഞാനുമായൊരു യുദ്ധമെന്താ

ദൈവമിന്നു നിന് ചാരെയെത്തവേ മാറി നിന്നതെന്താ

Baby he loves you, loves you, loves you so much

Baby he loves you, loves you, loves you soo much

ഈ പിണക്കമിന്നു തീരുമെന്താ ഇത്ര ഭാരമുള്ള കാര്യമെന്താ

അവള് മൂളും ഗാനമൊക്കെയും ഭക്തിയുള്ളതാക്കിത്തീര്ത്തതെന്താ

ഏതു നേരവും നിരാശയെന്താ, ഏറെയേറെയുള്ളില് ആശയെന്താ

ഏറ്റുമുട്ടലോ കീഴടങ്ങലോ തീരുമാനമെന്താ

Baby he loves you, loves you, loves you so much

Baby he loves you, loves you, loves you so much

Young Tiger NTR/Vidhu Prathap의 다른 작품

모두 보기logo

추천 내용