ഭൂമിക്കും മീതെ ഓർമയ്ക്കും മീതെ പാറുന്നു ഞാൻ ഒരു മേഘമായി
ആഴിക്കും മീതെ ആശയ്ക്കും മീതെ പായുന്നു ഞാൻ, അലെപോലെയായി
തീരാതൊഴുകും കാലും, നീരിൽ ഇലപോലെ ഞാൻ
നീലാകാശം കാവലായി മേലെ ചൂഴുന്നിതാ
നിൻവാതിൽ ചാരി, നെഞ്ചോരം തേങ്ങി മറ്റെങ്ങോ പോകുന്നോളെ. കണ്ണേെ
വെൻതൂവൽ വീശി, കണ്ണീരും തൂകി മിണ്ടാതെ പാറുന്നോളെ ...ഹേ...
ഓർമയ്ക്കായി മാത്രം ഞാനീ മണ്ണിൻ ഗന്ധം കാത്തെ ആത്മാവിൽ
പോകും വഴിയെല്ലാം പാടാത്ത ഗാനത്തിൻ രാഗം കാത്തു ഞാൻ എന്നിൽ
പനിമലർ പൂ പോലെ തരളമൊരു മോഹത്താൽ കരളിൽ സൂക്ഷിച്ചു ഞാൻ
ഇടറുമെൻ പാദങ്ങൾ കുഴയവേ പാഴ്മണൽ തീരങ്ങൾ തണ്ടുന്നു ഞാൻ
നിൻ വാതിൽ ചാരി, നെഞ്ചോരം തേങ്ങി മറ്റെങ്ങോ പോകുന്നോളെ. കണ്ണേെ
വെൻതൂവൽ വീശി, കണ്ണീരും തൂകി മിണ്ടാതെ പാറുന്നോളെ ...