കൺ ചിമ്മിയോ
നിൻ ജാലകം
ഏതോ നിഴൽ
തുമ്പികൾ തുള്ളിയോ
കാതോർക്കയായ്
എൻ രാവുകൾ
കാറ്റായ് വരും
നിന്റെ കാൽത്താളവും
തങ്ക തിങ്കൾ തേരേറി
വർണ്ണപ്പൂവിൻ തേൻ തേടി
പീലി തുമ്പിൽ കൈമാറും മോഹങ്ങളേ
എന്നും നിന്നെ കൺ കോണിൽ
മിന്നും പൊന്നായ് കാത്തോളാം
ഒന്നും മിണ്ടാതെന്തേ നീ നിൽപ്പൂ മുന്നിൽ
മിഴിയറിയാതെ വന്നു നീ
മിഴിയൂഞ്ഞാലിൽ
കനവറിയാതേ ഏതോ
കിനാവുപോലെ