menu-iconlogo
huatong
huatong
Lirik
Rakaman
കാവൽ നോക്കണ കാവിലെ ഭീകര ഭൂതമതേ

കാതം നീറ്റണ് തീയിത് നീട്ടിട് കാതരമേ

കാളി കരാളികളാടണ കാനന കാഹളമേ

കാറും പേറണ് നോവണ കാനന നാദമിതേ

കരിയേറിയ പൂമ്പുനമുള്ളില് നീറണ്

കേളികളാടിയവൻ

കരിവേലകൾ കൊത്തിയ നെഞ്ചിലെ

മുറിവില് നീറ്റണ് കാലനവൻ

കരിയമ്പിനുമംബരമമ്പിളിമേലിലു

മംബലമേട്ടിലുമേന്തണ

തെന്തിതു പുകയിത് പടരണ് കരികരമുടയണ്

തുടയിലെ പിടിവള്ളി പൊടിയണ തുടലിത്

വീറും വമ്പും ചൂരും കെട്ടിട്ടോടും നേരം

തീരം കാണാതാടിപ്പാടി താളം തെറ്റി

കേളൻ വീരൻ തീയിൽ തീരുന്നോ

പൊലിക പൊലിക പൊലിക പൊലിക

പൊലിക പൊലിക പൊലിപൊലിക

പൊലിക പൊലിക പൊലിക പൊലിക

പൊലിക പൊലിക പൊലിപൊലിക

പൊലിക പൊലിക പൊലിക പൊലിക

പൊലിക പൊലിക പൊലിപൊലിക

പൊലിക പൊലിക പൊലിക പൊലിക

പൊലിക പൊലിക പൊലിപൊലിക

ഒന്ന്കുറേ നാൽപ്പത് ദൈവങ്ങളും തുണയ്ക്ക

പൂംപുനം പെറ്റ കണ്ടനാർ ദൈവവും തുണയ്ക്ക

തുണയൊട്ട് കൂട്ടിനുടനെ വരികെൻ്റെ വയനാട്ട് കുലവനും

കയ്യാലൊരു പന്തം കൊളുത്തി

വെന്തുപോകുന്നിതയ്യോ ഞാനൊരുത്തൻ

വയ്യാതിന്നു വീണു പോകുന്നിന്നു

വരികവേണം ദൈവത്താന്മാരേ

കൂടും കൊമ്പും ചൂടിൽ തിന്നും തീ

മുടിയറ്റം മുട്ടാനോടും നീളൻ തീ

കനലാടും നേരം കയ്യിൽ കൊള്ളാതെ

കനലാടിയ്ക്കുള്ളിൽ വേവും നോവിൻ തീ

നിന്നരണികൾ വിതറിയ കനലിത്

നിറയണ് ഉടലിത് മറയണ്

ഉരുകണ് പകലിത് നീ നീ

കാവൽ നോക്കണ കാവിലെ ഭീകര ഭൂതമതേ

കാതം നീറ്റണ് തീയിത് നീട്ടിട് കാതരമേ

കാളി കരാളികളാടണ കാനന കാഹളമേ

കാറും പേറണ് നോവണ കാനന നാദമിതേ

കരിയേറിയ പൂമ്പുനമുള്ളിന് നീറണ്

കേളികളാടിയവൻ

കരിവേലകൾ കൊത്തിയ നെഞ്ചിലെ

മുറിവില് നീറ്റണ് കാലനവൻ

കരിയമ്പിനുമംബരമമ്പിളിമേലിലു

മംബലമേട്ടിലുമേന്തണ

തെന്തിതു പുകയിത് പടരണ് കരികരമുടയണ്

തുടയിലെ പിടിവള്ളി പൊടിയണ തുടലിത്

വീറും വമ്പും ചൂരും കെട്ടിട്ടോടും നേരം

തീരം കാണാതാടിപ്പാടി താളം തെറ്റി

കേളൻ വീരൻ തീയിൽ തീരുന്നോ

പൊലിക പൊലിക പൊലിക പൊലിക

പൊലിക പൊലിക പൊലിപൊലിക

പൊലിക പൊലിക പൊലിക പൊലിക

പൊലിക പൊലിക പൊലിപൊലിക

പൊലിക പൊലിക പൊലിക പൊലിക

പൊലിക പൊലിക പൊലിപൊലിക

പൊലിക പൊലിക പൊലിക പൊലിക

പൊലിക പൊലിക പൊലിപൊലിക

Lebih Daripada JUSTIN VARGHESE/Govind Vasantha/Baby Jean/Santhosh Varma

Lihat semualogo

Anda Mungkin Suka