menu-iconlogo
huatong
huatong
avatar

Aattuthottilil Ninne

M. G. Sreekumar/K. S. Chithrahuatong
newmomma86huatong
Lirik
Rakaman
ആട്ടുതൊട്ടിലിൽ നിന്നെ

കിടത്തിയുറക്കി മെല്ലെ

മണിപ്പളുങ്കുക്കവിൾത്തടങ്ങൾ

നുള്ളി നുകരും ശലഭമായ് ഞാൻ

സൂര്യകാന്തികൾ മഞ്ഞുമഴയിൽ

കുതിർന്നു നിൽക്കും

നിഴൽചെരുവിലൊഴുകി വന്ന

കുളിരരുവിയലകളായ് ഞാൻ

വെണ്ണിലാച്ചിറകുള്ള രാത്രിയിൽ

വെള്ളിനീർക്കടലല കൈകളിൽ

നീന്തി വാ തെളിനീർത്തെന്നലേ

നനയുമീ പനിനീർമാരിയിൽ ഓ..ഓ..

ആട്ടുതൊട്ടിലിൽ നിന്നെ

കിടത്തിയുറക്കി മെല്ലെ

മണിപ്പളുങ്കുക്കവിൾത്തടങ്ങൾ

നുള്ളി നുകരും ശലഭമായ് ഞാൻ

സൂര്യകാന്തികൾ മഞ്ഞുമഴയിൽ

കുതിർന്നു നിൽക്കും

നിഴൽചെരുവിലൊഴുകി വന്ന

കുളിരരുവിയലകളായ് ഞാൻ

വെണ്ണിലാച്ചിറകുള്ള രാത്രിയിൽ

വെള്ളിനീർക്കടലല കൈകളിൽ

നീന്തി വാ തെളിനീർത്തെന്നലേ

നനയുമീ പനിനീർമാരിയിൽ ഓ..ഓ..

ആട്ടുതൊട്ടിലിൽ നിന്നെ

കിടത്തിയുറക്കി മെല്ലെ

മണിപ്പളുങ്കുക്കവിൾത്തടങ്ങൾ

നുള്ളി നുകരും ശലഭമായ് ഞാൻ

ല ല ല ല ലാ ലാ ലാ ലാ

ല ല ല ല ലാ ലാ ലാ ലാ

ല ല ല ല ലാ ലാ ലാ ലാ

ല ല ല ല ലാ ലാ ലാ ലാ

നീലാകാശച്ചെരുവിൽ

നിന്നെക്കാണാം വെൺ താരമായ്

നീളെ തെന്നും പൂവിൽ നിന്നെ

തേടാം തേൻ തുള്ളിയായ്

മാറിൽ മിന്നും മറുകിൽ

മണിച്ചുണ്ടാൽ മുത്താൻ വരൂ

ആരോ മൂളും പാട്ടായ് മുളം

തണ്ടേ നിന്നുള്ളിൽ ഞാൻ

മായുമീ മരതകച്ഛായയിൽ

മൗനമാം മധുകണം ചോരവെ

കുറുകി വാ കുളിർ വെൺ പ്രാക്കളേ

ഒഴുകുമീ കളിമൺ തോണിയിൽ ഓ..ഓ..

ആട്ടുതൊട്ടിലിൽ നിന്നെ

കിടത്തിയുറക്കി മെല്ലെ

മണിപ്പളുങ്കുക്കവിൾത്തടങ്ങൾ

നുള്ളി നുകരും ശലഭമായ് ഞാൻ

സൂര്യകാന്തികൾ മഞ്ഞുമഴയിൽ

കുതിർന്നു നിൽക്കും

നിഴൽചെരുവിലൊഴുകി വന്ന

കുളിരരുവിയലകളായ് ഞാൻ

ല ല ല ല ലാ ലാ ലാ ലാ

ഉഹു ഹു ഹു ഹൂ ഹൂ ഹൂ ഹൂ

ഒഹൊ ഹൊ ഹൊ ഹോ ഹോ ഹോ ഹോ

ല ല ല ല ലാ ലാ ലാ ലാ

കണ്ണിൽ കാന്തവിളക്കായ്

കത്തി നിൽക്കും സ്വപ്നങ്ങളേ

മെയ്യിൽ നിറം ചാർത്തും

മഷിക്കൂടിൻ വർണ്ണങ്ങളേ

വേനൽ ചില്ലു പടവിൽ

വെയിൽ കായും ഹംസങ്ങളേ

താനേ തുള്ളി വീഴും

തണുപ്പോലും മോഹങ്ങളേ

അമ്പിളി തളയിട്ടു തുള്ളി വാ

ചെമ്പനീർ ചിറകുള്ള സന്ധ്യയിൽ

ആടുമീ പദതാളങ്ങളായ്

പാടുമീ സ്വരജാലങ്ങളിൽ ഓ..

ആട്ടുതൊട്ടിലിൽ നിന്നെ

കിടത്തിയുറക്കി മെല്ലെ

മണിപ്പളുങ്കുക്കവിൾത്തടങ്ങൾ

നുള്ളി നുകരും ശലഭമായ് ഞാൻ

സൂര്യകാന്തികൾ മഞ്ഞുമഴയിൽ

കുതിർന്നു നിൽക്കും

നിഴൽചെരുവിലൊഴുകി വന്ന

കുളിരരുവിയലകളായ് ഞാൻ

വെണ്ണിലാച്ചിറകുള്ള രാത്രിയിൽ

വെള്ളിനീർക്കടലല കൈകളിൽ

നീന്തി വാ തെളിനീർത്തെന്നലേ

നനയുമീ പനിനീർമാരിയിൽ ഓ..ഓ..

ആട്ടുതൊട്ടിലിൽ നിന്നെ

കിടത്തിയുറക്കി മെല്ലെ

മണിപ്പളുങ്കുക്കവിൾത്തടങ്ങൾ

നുള്ളി നുകരും ശലഭമായ് ഞാൻ

സൂര്യകാന്തികൾ മഞ്ഞുമഴയിൽ

കുതിർന്നു നിൽക്കും

നിഴൽചെരുവിലൊഴുകി വന്ന

കുളിരരുവിയലകളായ് ഞാൻ

Lebih Daripada M. G. Sreekumar/K. S. Chithra

Lihat semualogo

Anda Mungkin Suka