menu-iconlogo
logo

Soorya Kireedam

logo
Lirik
സൂര്യകിരീടം വീണുടഞ്ഞു

രാവിൻ തിരുവരങ്ങിൽ

സൂര്യകിരീടം വീണുടഞ്ഞു

രാവിൻ തിരുവരങ്ങിൽ

പടുതിരിയാളും പ്രാണനിലേതോ

നിഴലുകളാടുന്നു നീറും..

സൂര്യകിരീടം വീണുടഞ്ഞു

രാവിൻ തിരുവരങ്ങിൽ

നെഞ്ചിലെ പിരിശംഖിലെ

തീർത്ഥമെല്ലാം വാർന്നുപോയ്

നെഞ്ചിലെ പിരിശംഖിലെ

തീർത്ഥമെല്ലാം വാർന്നുപോയ്

നാമജപാമൃതമന്ത്രം ചുണ്ടിൽ

ക്ലാവുപിടിക്കും സന്ധ്യാനേരം..

സൂര്യകിരീടം വീണുടഞ്ഞു

രാവിൻ തിരുവരങ്ങിൽ

പടുതിരിയാളും പ്രാണനിലേതോ

നിഴലുകളാടുന്നു നീറും..

സൂര്യകിരീടം വീണുടഞ്ഞു

രാവിൻ തിരുവരങ്ങിൽ..

Soorya Kireedam oleh M.g. Sreekumar - Lirik dan Liputan