ഉം.....ഉം....ഉം...
ഓമനത്തിങ്കൾപക്ഷീ
ഓമനത്തിങ്കൾപക്ഷീ
നീലത്താമരക്കുളത്തിലെ തിങ്കൾപക്ഷീ
പെറ്റൊരു പാതിരാമുത്തിനു പേരെന്ത്?
ഓമനത്തിങ്കൾപക്ഷീ
നീലത്താമരക്കുളത്തിലെ തിങ്കൾപക്ഷീ
പെറ്റൊരു പാതിരാമുത്തിനു പേരെന്ത്?
ഇളം തെന്നൽ ഉറങ്ങുമ്പോൾ
ഇലക്കിങ്ങിണിക്കുടിലിൽ
ഇളം തെന്നൽ ഉറങ്ങുമ്പോൾ
ഇലക്കിങ്ങിണിക്കുടിലിൽ
തൂവെള്ളപ്പുടവ ചുറ്റി തുളസിപ്പൂം പടവിൽ
ഉറങ്ങാത്ത മിഴികളുമായ്
ഉപവസിക്കുവതാരോ...
ആരോ...
ഓമനത്തിങ്കൾപക്ഷീ
നീലത്താമരക്കുളത്തിലെ തിങ്കൾപക്ഷീ
പെറ്റൊരു പാതിരാമുത്തിനു പേരെന്ത്?
താലോലം മണിപ്പൈതൽ
നാൾ തോറും വളരാൻ
താലോലം മണിപ്പൈതൽ
നാൾ തോറും വളരാൻ
ആയിരം പൗർണ്ണമികൾ ആയുസ്സിൽ വിരിയാൻ
തളികയിൽ കളഭവുമായ്
തപസ്സിരിക്കുവതാരോ
ആരോ...
ഓമനത്തിങ്കൾപക്ഷീ
നീലത്താമരക്കുളത്തിലെ തിങ്കൾപക്ഷീ
പെറ്റൊരു പാതിരാമുത്തിനു പേരെന്ത്?
ഉം.....ഉം....ഉം...
ഉം.....ഉം....ഉം...