menu-iconlogo
huatong
huatong
Lirik
Rakaman
അരികില്‍ പതിയെ ഇടനെഞ്ചില്‍

ആരോ മൂളും രാഗം

മിഴികള്‍ മൊഴിയും മധുരം

കിനിയും നീ എന്നില്‍ ഈണം

മഴയേ

(മഴയേ)

(ഓഓ)

എന്‍ കനവില്‍

(കനവില്‍)

അവളറിയാതെ

(ഓഓ)

തളിരണിയും പുലരികളില്‍

മഞ്ഞിന്‍ തൂവല്‍ വീശി

മെല്ലെ

(മെല്ലെ)

ഞാന്‍

മെല്ലെ ആആആ

ആആആ

പുതുമഴയെ നീ പുണരും പൂവിന്‍ മൌനം

ഇതള്‍ വിരിയും ഈ രാവിന്‍ നിറ മോഹം

മനമറിയാതെ തിരയുകയോ

നീ എന്‍റെ ഉള്ളം

നിന്നില്‍ ഞാന്‍ മൌനമായി

അലിയും അനുരാഗം

നിന്‍ മെയ് തൊട്ടു പൂ മേട തോറും

കാറ്റായി നീളേ

നിന്നോടൊന്ന്‍ ചേരാന്‍ തുടിക്കും മോഹം

മഴയേ

(മഴയേ)

പൂ മഴയേ

അരികില്‍ പതിയെ ഇട നെഞ്ചില്‍

ആരോ മൂളും രാഗം

മിഴികള്‍ മൊഴിയും മധുരം

കിനിയും നീ എന്നില്‍ ഈണം......

രാവില്‍ പൊന്‍ കനവായ്

ചാരെയോടി അണയുന്നുവോ

നേരില്‍ നീ വരവായാലെന്നില്‍ പൂക്കാലം

നീയും ഞാനുമെന്നും

മറുതീരങ്ങള്‍ തേടി

ഒന്നായ് ചേര്‍ന്നു പാറും

തേന്‍ കിളികള്‍

നിന്നെ ഞാന്‍ ഏകയായ്

തേടുമീ സന്ധ്യയില്‍

നിന്നിലെക്കെത്തുവാന്‍

മോഹമോടെ

അരികില്‍ പതിയെ ഇടനെഞ്ചില്‍

ആരോ മൂളും രാഗം

മിഴികള്‍ മൊഴിയും മധുരം

കിനിയും നീ എന്നില്‍ ഈണം

മഴയേ

(മഴയേ)

(ഓഓ)

എന്‍ കനവില്‍

(കനവില്‍)

അവളറിയാതെ

(ഓഓ)

തളിരണിയും പുലരികളില്‍

മഞ്ഞിന്‍ തൂവല്‍ വീശി

മെല്ലെ

(മെല്ലെ)

ഞാന്‍

മെല്ലെ ആആആ

ആആആ

Lebih Daripada Najim Arshad/Sangeetha Sreekanth

Lihat semualogo

Anda Mungkin Suka