ചിത്രം: ഡ്രീംസ്
വർഷം
സംഗീതം: വിദ്യാസാഗർ
കരോക്കെ:ബിസിൻ(സത്യം ഓഡിയോസ്)
കണ്ണിൽ കാശി തുമ്പകൾ...
കവിളിൽ കാവൽ തുമ്പികൾ..
കണ്ണിൽ കാശി തുമ്പകൾ...
കവിളിൽ കാവൽ തുമ്പികൾ..
മഞ്ഞിലുലാവും സന്ധ്യയിൽ മധു വസന്തം നീ..
കണ്ണിൽ കാശി തുമ്പകൾ...
കവിളിൽ കാവൽ തുമ്പികൾ..
മഞ്ഞിലുലാവും സന്ധ്യയിൽ മധു വസന്തം നീ..
വാർതിങ്കൾ മാളികയിൽ വൈഡൂര്യ യാമിനിയിൽ
മിന്നുന്നുവോ നിൻ മുഖം ആ....ആ..
മിന്നുന്നുവോ നിൻ മുഖം..
കാറ്റിന്റെ ചുണ്ടിലെഴും
പാട്ടിന്റെ പല്ലവിയിൽ..
കേൾക്കുന്നുവോ നിൻ സ്വരം.
ആ..ആ.. കേൾക്കുന്നുവോ
നിൻ സ്വരം...
ഒരുവെൺചിറകിൽ പനിനീർ മുകിലായ്..
പൊഴിയാമഴതൻ പവിഴം നിറയും..
ഒരു വാനമ്പാടി കിളിമകളായ്
ഞാൻ കൂടെ പോന്നോട്ടെ..
കണ്ണിൽ കാശി തുമ്പകൾ...
കവിളിൽ കാവൽ തുമ്പികൾ..
മഞ്ഞിലുലാവും സന്ധ്യയിൽ മധു വസന്തം നീ..
ആലോല നീലിമയിൽ ആനന്ദ ചന്ദ്രികയിൽ...
രാഗാർദ്രമായ് നിന്മനം..ആ..ആ..
രാഗാർദ്രമായ് നിന്മനം.
മാനത്തെ മൺചിമിഴിൽ സായാഹ്‌ന കുങ്കുമമായ്.
മായുന്നുവോ നിൻ സ്വരം.. ആ.
ആ. മായുന്നുവോ നിൻ സ്വരം..
ഒരു പൊൻ വെയിലിൻ അഴലിൻ കസവായ്..
ഒഴുകാപുഴതൻ അലനീർ ഞൊറിയായ്..
ഒരു മായകാറ്റിൻ മണിവിരലാൽ
ഞാൻ നിന്നെ തൊട്ടോട്ടെ..
കണ്ണിൽ കാശി തുമ്പകൾ...
കവിളിൽ കാവൽ തുമ്പികൾ..
മഞ്ഞിലുലാവും സന്ധ്യയിൽ മധു വസന്തം നീ..