കുളിര്‍മഴയായ് നീപുണരുമ്പോള്‍
പുതുമണമായ് ഞാന്‍ഉണരും
മഞ്ഞിന്‍ പാദസരംനീയണിയും
ദളമര്‍മ്മരമായ് ഞാന്‍ചേരും
അന്നുകണ്ട കിനാവിന്‍തൂവല്‍
കൊണ്ടു നാമൊരുകൂടണിയും
പിരിയാന്‍വയ്യാപക്ഷികളായ് നാം
തമ്മില്‍തമ്മില്‍ കഥപറയും
നീയൊരു പുഴയായ്ത്തഴുകുമ്പോള്‍
ഞാന്‍ പ്രണയംവിടരുംകരയാകും
കനകമയൂരം നീയാണെങ്കില്‍
മേഘക്കനവായ് പൊഴിയുംഞാന്‍
നീയൊരു പുഴയായ്ത്തഴുകുമ്പോള്‍
ഞാന്‍ പ്രണയംവിടരുംകരയാകും