menu-iconlogo
logo

Maskmarikam

logo
Lirik
Here we go

എന്റെ നമസ്കാരം

ഇതാണെന്റെ ആദ്യ ഗാനം

തുടങ്ങിയിട്ടേയുള്ളൂ ഇവിടെ ഞാൻ ഈ റാപ്പിൻ കാലം

നാട്ടുകാർക്ക് എന്ത് പുച്ഛം

അഹങ്കാരം എങ്ങും പ്രതികാരം

ഇതെന്ത് കോപ്പ്

മതി മാപ്പ്, കള്ളം പറയുന്നത് ആര് ?

സത്യം വെറുമൊരു നാടകമിന്ന്

കോപ്രായങ്ങൾ കണ്ടു മടുത്തു

കാലത്തിന്റെ പോക്ക് അന്ത്യത്തിലേക്ക്

ഇനി ഞാനില്ല ആ യാത്രയിലേക്ക്

എനിക്കിനി പോണം ഒരുപാട് ദൂരം

കളയല്ലേ നീ ഇനി എന്റെ നേരം

ചുരുക്കി പറഞ്ഞാൽ എല്ലാം fake ആഹ്

So I don't give a f**k, yeah

നാടകമേ ഉലകം, മാസ്മരികം

മനോഹരമീ ജീവിതം, മാസ്മരികം

കാപട്യാത്താൽ മുഖം മറച്ചവരുടെ ലോകത്തു ഞങ്ങളീ മുഖംമൂടിയണിഞ്ഞു, മാസ്‌ക്മരികം

നാടകമേ ഉലകം, മാസ്മരികം

മനോഹരമീ ജീവിതം, മാസ്മരികം

കാപട്യാത്താൽ മുഖം മറച്ചവരുടെ ലോകത്തു ഞങ്ങളീ മുഖംമൂടിയണിഞ്ഞു, മാസ്‌ക്മരികം

ആളുകൾ ഇന്നൊരു മിണ്ടാ പൂച്ച

വെറുതെ കാണുന്നവറീ കാഴ്ച

എന്റെ വാക്കിലുണ്ട് മൂർച്ച

മാറണം, മാറ്റണം ഇന്നീ ആഴ്ച

സ്വന്തം കാര്യം നോക്കാതെ

മറ്റുള്ളവരെ വളർത്താതെ

അവരെ കണ്ട് പഠിക്കാതെ

ഈ ലോകം നിന്നെ തളർത്താതെ

കാലം കഴിഞ്ഞ് നീയും പോകും

കൊണ്ട് പോകില്ലിവിടന്നൊന്നും

ചെയ്യാനുള്ളത് ചെയ്യ് വേഗം, ചെയ്യ് വേഗം

ഈ നഗരം, നരകം, മാസ്മരികം

എന്തേലും ചെയ്യാൻ നീ വരണം

കര കേറണം ഈ കേരളം

ഒത്തു ചേരണം ഇനി എല്ലാരും

ഞാനോ നീയോ പറഞ്ഞൊരു വാക്ക്

നന്ദി എന്നൊരു വാക്ക്

നന്ദി ഇല്ലാ ലോകത്തിൽ

നന്ദി ഇല്ലാ കാലത്തിൽ

വീട്ടുകാരോട് സ്നേഹം മാത്രം

നാട്ടുകാരോട് പുച്ഛം

എന്നെ പുച്ഛിച്ചിട്ട് കാര്യമില്ല

ഇത് എന്റെ ഇഷ്ടം

ഞാനോ നീയോ അറിഞ്ഞതുമില്ല

സത്യം ഇതുവരെ കണ്ടതുമില്ല

സത്യം ഇതുവരെ ജയിച്ചതുമില്ല

ജീവിതം ഇത് വരെ മരിച്ചിട്ടില്ല

ഒണ്ടേലും ഇല്ലേലും ഞാൻ സന്തോഷിച്ച് നടക്കും

കൂട്ടുകാരുടെ കൂടെ ഞാൻ ഉല്ലസിച്ചു നടക്കും

നാടകമേ ഉലകം, മാസ്മരികം

മനോഹരമീ ജീവിതം, മാസ്മരികം

കാപട്യാത്താൽ മുഖം മറച്ചവരുടെ ലോകത്തു ഞങ്ങളീ മുഖംമൂടിയണിഞ്ഞു, മാസ്‌ക്മരികം

നാടകമേ ഉലകം, മാസ്മരികം

മനോഹരമീ ജീവിതം, മാസ്മരികം

കാപട്യാത്താൽ മുഖം മറച്ചവരുടെ ലോകത്തു ഞങ്ങളീ മുഖംമൂടിയണിഞ്ഞു, മാസ്‌ക്മരികം

ഈ ലോകം അത് മുഴുവൻ ബോധം ഇല്ലാത്തവരാണത് സത്യം, പരമാർത്ഥം

മോഹം നല്ലോണം മനുഷ്യ മനസ്സിൽ അതിമോഹം

കൊക്കിലൊതുങ്ങുന്നതിനും അപ്പുറം വേണം

അതിലധികവും വേണം

പണം വേണം, ആവോളം

നിനച്ചത് നേടണമാ നിമിഷം

അത്യാർത്തി കവിയും മനുഷ്യ മനസ്സിൽ കുന്നോളം

ആഗോളം ഇങ്ങോളം എങ്ങോളം, ഇത് വിഷം നിറഞ്ഞവരുടെ ഭൂഗോളം

Who gonna show their real face

Out of the disguise, they're masked up in

They say love is in the air

So I masked up and took care

ആഗ്രഹങ്ങളുടെ താഴ്‌വരയിൽ ഞാൻ സ്വപ്നക്കൂട് കൂട്ടി കാത്തിരുന്നു

സംഗീതത്തിനെ മാത്രം സ്നേഹിച്ചു മനസ്സു മുഴുവനതായിരുന്നു

വാക്കിൻ മായാജാലം വിരിഞ്ഞതെൻ നാവിൻ തുമ്പിൽ പൂവണിഞ്ഞു

ഓർമ്മകൾ നിറഞ്ഞ വജ്രക്കല്ലായി കണ്ണീർ കണങ്ങൾ മണ്ണിൽ പതിച്ചു

Objects in the mirror are closer than they appear

People in life get real closer before they disappear, I said

Objects in the mirror are closer than they appear

People in life get real closer before they disappear

നാടകമേ ഉലകം, മാസ്മരികം

മനോഹരമീ ജീവിതം, മാസ്മരികം

കാപട്യാത്താൽ മുഖം മറച്ചവരുടെ ലോകത്തു ഞങ്ങളീ മുഖംമൂടിയണിഞ്ഞു, മാസ്‌ക്മരികം

നാടകമേ ഉലകം, മാസ്മരികം

മനോഹരമീ ജീവിതം, മാസ്മരികം

കാപട്യാത്താൽ മുഖം മറച്ചവരുടെ ലോകത്തു ഞങ്ങളീ മുഖംമൂടിയണിഞ്ഞു, മാസ്‌ക്മരികം