menu-iconlogo
logo

Karimizhikkuruviye - Alternate Take

logo
Lirik
കരിമിഴിക്കുരുവിയെ കണ്ടീലാ

നിൻ ചിരിമണി ചിലമ്പൊലി കേട്ടീലാ

നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ

കരിമിഴിക്കുരുവിയെ കണ്ടീലാ

നിൻ ചിരിമണി ചിലമ്പൊലി കേട്ടീലാ

നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ

കാവിൽ വന്നീലാ രാപ്പൂരം കണ്ടീലാ

മായക്കൈ കൊട്ടും മേളവും കേട്ടീലാ

കരിമിഴിക്കുരുവിയെ കണ്ടീലാ

നിൻ ചിരിമണി ചിലമ്പൊലി കേട്ടീലാ

നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ

ആനചന്തം പൊന്നാമ്പൽ ചമയം

എൻ നാണചിമിഴിൽ കണ്ടീലാ

കാണാക്കടവിൽ പൊന്നൂഞ്ഞാല്പടിയിൽ

നിന്നോണചിന്തും കേട്ടീലാ

കളപ്പുരക്കോലയിൽ നീ കാത്തു നിന്നീലാ

മറക്കുടക്കോണിൽ മെല്ലെ മെയ്യൊളിച്ചീലാ

പാട്ടൊന്നും പാടീലാ പാൽത്തുള്ളി പെയ്തീലാ

പാട്ടൊന്നും പാടീലാ പാൽത്തുള്ളി പെയ്തീലാ

നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ

കരിമിഴിക്കുരുവിയെ കണ്ടീലാ

നിൻ ചിരിമണി ചിലമ്പൊലി കേട്ടീലാ, നീ

തന തന തന തന

തന തന തന തന

ഈറൻ മാറും എൻ മാറിൽ മിന്നും

ഈ മാറാ മറുകിൽ തൊട്ടീലാ

നീലക്കണ്ണിൽ ഞാൻ നിത്യം വെക്കും

ഈ എണ്ണത്തിരിയായ് മിന്നീലാ

മുടിചുരുൾ ചൂടിനുള്ളിൽ നീയൊളിച്ചീലാ

മഴത്തഴപ്പായ നീർത്തി നീ വിളിച്ചീലാ

മാമുണ്ണാൻ വന്നീലാ മാറോടു ചേർത്തീലാ

മാമുണ്ണാൻ വന്നീലാ മാറോടു ചേർത്തീലാ

നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ

കരിമിഴിക്കുരുവിയെ കണ്ടീലാ

നിൻ ചിരിമണി ചിലമ്പൊലി കേട്ടീലാ

നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ

കാവിൽ വന്നീലാ രാപ്പൂരം കണ്ടീലാ

മായക്കൈ കൊട്ടും മേളവും കേട്ടീലാ

കരിമിഴിക്കുരുവിയെ കണ്ടീലാ

നിൻ ചിരിമണി ചിലമ്പൊലി കേട്ടീലാ, നീ

Karimizhikkuruviye - Alternate Take oleh Vidyasagar/Gireesh Puthenchery/Sujatha - Lirik dan Liputan