menu-iconlogo
huatong
huatong
avatar

♥️Hridaya sakhi

Alphonsehuatong
murobroyhuatong
Letra
Gravações
(1)ഹൃദയസഖീ സ്നേഹമയീ

ആത്മസഖീ അനുരാഗമയീ

എന്തിനു നിന്‍ നൊമ്പരം ഇനിയും

എന്തിനു നിന്‍ നോവുകള്‍ ഇനിയും

എന്നും നിന്‍ തുണയായി നിഴലായി

നിന്‍ അരികില്‍ ഞാന്‍ ഉണ്ടല്ലോ

ഹൃദയസഖീ സ്നേഹമയീ

ആത്മസഖീ അനുരാഗമയീ

എന്തിനു നിന്‍ നൊമ്പരം ഇനിയും

എന്തിനു നിന്‍ നോവുകള്‍ ഇനിയും

എന്നും നിന്‍ തുണയായി നിഴലായി

നിന്‍ അരികില്‍ ഞാന്‍ ഉണ്ടല്ലോ

നീ ഉറങ്ങുമോളം ഇന്നും ഞാന്‍ ഉറങ്ങിയില്ലല്ലോ

നീ ഉണര്‍ന്നു നോക്കുമ്പോലും നിന്റെ കൂടെ ഉണ്ടല്ലോ

കസ്തുരി മാനെ തേടുന്നതാരെ നീ

നിന്നിലെ ഗന്ധം തേടുന്നതെങ്ങു നീ

ഓമലേ കണ്‍തുറക്കു എന്‍ ഓമലേ കണ്‍തുറക്കു..

ഹൃദയസഖീ .......

(2)ഓ കേട്ടറിഞ്ഞ വാര്‍ത്ത ഒന്നും സത്യമല്ല പൊന്നെ

കണ്ടറിഞ്ഞ സംഭവങ്ങള്‍ സത്യമല്ല കണ്ണേ

ആയിരം കണ്‍കളാല്‍ ആ മുഖം കാണുവാന്‍

ആയിരം കൈകളാല്‍ മെയ്യോടു ചേര്‍ക്കുവാന്‍

നിന്നെ ഞാന്‍ കാത്തു നില്പൂ

നിന്നെ ഞാന്‍ കാത്തു നില്പൂ.

ഹൃദയസഖീ സ്നേഹമയീ

ആത്മസഖീ അനുരാഗമയീ

എന്തിനു നിന്‍ നൊമ്പരം ഇനിയും

എന്തിനു നിന്‍ നോവുകള്‍ ഇനിയും

എന്നും നിന്‍ തുണയായി നിഴലായി

നിന്‍ അരികില്‍ ഞാന്‍ ഉണ്ടല്ലോ

Mais de Alphonse

Ver todaslogo

Você Pode Gostar