അഞ്ജനക്കാവിലെ നടയില്‍ ഞാന്‍
അഷ്ടപദീലയം കേട്ടൂ
അന്നു തൊട്ടെന്‍ കരള്‍ ചിമിഴില്‍ നീ
ആര്‍ദ്രയാം രാധയായ് തീര്‍ന്നു
പുഴയൊഴുകും വഴിയരികില്‍
രാക്കടമ്പിന്‍ പൂമഴയില്‍
മുരളികയൂതി ഞാന്‍ നില്‍പ്പൂ
പ്രിയമോടെ വരികില്ലയോ….
പാതിരാ പുള്ളുണര്‍ന്നു
പരല്‍ മുല്ലക്കാടുണര്‍ന്നു
പാഴ്‌മുളം കൂട്ടിലേ കാറ്റുണര്‍ന്നു
താമരപ്പൂങ്കൊടീ... തങ്കച്ചിലമ്പൊലീ...
നീ മാത്രം ഉറക്കമെന്തേ പിണക്കമെന്തേ..
പാതിരാ പുള്ളുണര്‍ന്നു
പരല്‍ മുല്ലക്കാടുണര്‍ന്നു
പാഴ്‌മുളം കൂട്ടിലേ കാറ്റുണര്‍ന്നു