menu-iconlogo
huatong
huatong
Letra
Gravações
മിന്നി മിന്നി കണ്ണുചിമ്മി നിന്നെ നോക്കി

പാവപോൽ ഞാനിരിപ്പൂ

വിങ്ങി വിങ്ങി ഒന്നു മിണ്ടാൻ ഒന്നടുക്കാൻ

ഞാൻ കാത്തേ നില്പൂ

പൂന്തെന്നൽ പോലെൻ കിളിവാതിലിൻ

അഴി നീക്കി നീ വരൂ

എത്ര ഞാൻ നിൻ മുഖം ഓർത്തിരിക്കുന്നു

അത്രമേൽ രാവുകൾ മെല്ലെ നീങ്ങുന്നു

കണ്ണുകൾ കൊള്ളവേ ഉള്ളു നീറുന്നു

ആദ്യമായ്

നിൻ വിരൽ തുമ്പുകൾ മിന്നലാകുന്നു

നിൻ സ്വരം പോലുമിന്നീണമാകുന്നു

പിഞ്ചിളം കുഞ്ഞുപോൽ നീ ചുവക്കുന്നു

സ്വപ്നമൊ നേരോ?

മിന്നി മിന്നി കണ്ണുചിമ്മി നിന്നെ നോക്കി

പാവപോൽ ഞാനിരിപ്പൂ

വിങ്ങി വിങ്ങി ഒന്നു മിണ്ടാൻ ഒന്നടുക്കാൻ

ഞാൻ കാത്തേ നില്പൂ

കണ്മഷിക്കൂടിതാ ഞാൻ തുറക്കുന്നു

കാൽവിരൽ മണ്ണിലെ ചിത്രമാകുന്നു

എന്നിലെ പൊൻമയിൽ പീലി നീർത്തുന്നു

വെറുതേ

നീ വരും വീഥിയിൽ ഞാനിരിക്കുന്നു

നിന്റെ കൺകോപവും ഭംഗി തോന്നുന്നു

നിന്റെ കണ്ണാടിയായ് മെല്ലെ മാറുന്നു

മന്ത്രമായ് ചൊല്ലൂ

മിന്നി മിന്നി കണ്ണുചിമ്മി നിന്നെ നോക്കി

പാവപോൽ ഞാനിരിപ്പൂ

വിങ്ങി വിങ്ങി ഒന്നു മിണ്ടാൻ ഒന്നടുക്കാൻ

ഞാൻ കാത്തേ നില്പൂ

പൂന്തെന്നൽ പോലെൻ കിളിവാതിലിൻ

അഴി നീക്കി നീ വരൂ

Mais de Ifthi/Vinayak Sasikumar/Amritha Suressh

Ver todaslogo

Você Pode Gostar