ഉമ്പായി കൊച്ചാണ്ട് പാണൻ കത്തണമ്മാ
വാഴേല പൊട്ടിച്ച് പാപ്പണ്ടാക്കണമ്മാ
വയറു കത്തിയാലെ എന്റെ കൊടലു കത്തണമ്മാ
പ്രാണം പെടഞ്ഞിട്ട് ദൈവേ ഓടമ്പഴാക്കണമ്മാ
അത്തം കയിഞ്ഞാലോ പിന്നെ ഓണം വരുമെന്ന്
ഇമ്മിണി നാളായീട്ടച്ഛൻ കൊഞ്ചിപ്പറയാറില്ലേ
ഉമ്പായി കൊച്ചാണ്ട് പാണൻ കത്തണമ്മാ
വാഴേല പൊട്ടിച്ച് പാപ്പണ്ടാക്കണമ്മാ
വയറു കത്തിയാലെ എന്റെ കൊടലു കത്തണമ്മാ
പ്രാണം പെടഞ്ഞിട്ട് ദൈവേ ഓടമ്പഴാക്കണമ്മാ
അത്തം കയിഞ്ഞാലോ പിന്നെ ഓണം വരുമെന്ന്
ഇമ്മിണി നാളായീട്ടച്ഛൻ കൊഞ്ചിപ്പറയാറില്ലേ
ഞാനൊരു പൂക്കളിട്ടു
കാലത്തെന്റെ അമ്മേം പൂക്കളിട്ടു
അച്ഛൻ വന്നപ്പോ വൈന്നേരം
വാളോണ്ടു പൂക്കളിട്ടു
അച്ഛൻ വന്നില്ലേ അമ്മേ
അത്തായം വെന്തില്ലേ
ഉമ്പായി കൊച്ചാണ്ടി
പാണൻ കത്തണമ്മാ
അച്ഛൻ വന്നപ്പോ
അച്ഛന്റെ മോളു കിണുങ്ങണുണ്ട്
എന്തിനാടി മോളേ തല തല്ലിക്കരയണത്
ഉമ്പായി കൊച്ചാണ്ട് പാണൻ കത്തണമ്മാ
വാഴേല പൊട്ടിച്ച് പാപ്പണ്ടാക്കണമ്മാ
ചോറു ചോയ്ചപ്പോ അമ്മ കീറു തന്നച്ചാ
കീറു കിട്ടിയപ്പോ എന്റെ പ്രാണൻ പോയച്ചാ
അച്ഛനെ വേണ്ടേടീ നിനക്കത്തായം വേണ്ടേടീ
അത്തായം വേണ്ടെനിക്ക്
പൊന്നേ അച്ഛനെ മാത്രം മതി
അടുക്കളേ ചെന്നിട്ട്
കുമാരൻ അടുപ്പത്തേക്കൊന്നു നോക്കി
വെള്ളമെറക്കടി ജാനു
ഞാനൊന്നു കുളിച്ചീടട്ടെ
ഉമ്പായി കൊച്ചാണ്ട് പാണൻ കത്തണമ്മാ
വാഴേല പൊട്ടിച്ച് പാപ്പണ്ടാക്കണമ്മാ