menu-iconlogo
huatong
huatong
avatar

Nilave Mayumo

M. G. Sreekumarhuatong
fejedelem1huatong
Letra
Gravações
നിലാവേ മായുമോ കിനാവും നോവുമായി

ഇളംതേന്‍ തെന്നലായി തലോടും പാട്ടുമായി

ഇതള്‍ മാഞ്ഞോരോര്‍മ്മയെല്ലാം

ഒരു മഞ്ഞു തുള്ളിപോലെ അറിയാതലിഞ്ഞു പോയി

നിലാവേ മായുമോ കിനാവും നോവുമായി

മുറ്റം നിറയെ മിന്നിപ്പടരും

മുല്ലക്കൊടി പൂത്ത കാലം

തുള്ളിത്തുടിച്ചും തമ്മിലൊളിച്ചും

കൊഞ്ചിക്കളിയാടി നമ്മള്‍

നിറം പകര്‍ന്നാടും നിനവുകളെല്ലാം

കതിരണിഞ്ഞൊരുങ്ങും മുമ്പേ ദൂരെ ദൂരെ

പറയാതെ അന്നു നീ മാഞ്ഞു പോയില്ലേ....

നിലാവേ മായുമോ കിനാവും നോവുമായി

നീലക്കുന്നിന്മേൽ

പീലിക്കൂടിന്മേൽ

കുഞ്ഞുമഴ വീഴും നാളിൽ

ആടിക്കൂത്താടും

മാരിക്കാറ്റായ് നീ

എന്തിനിതിലേ പറന്നൂ

ഉള്ളിലുലഞ്ഞാടും

മോഹപ്പൂക്കൾ വീണ്ടും

വെറും മണ്ണിൽ വെറുതെ കൊഴിഞ്ഞൂ

ദൂരെ.. ദൂരെ..

അതു കണ്ടു നിനയാതെ നീ ചിരിച്ചു

നിലാവേ മായുമോ..

കിനാവും നോവുമായ്

ഇളം തേൻ തെന്നലായ്

തലോടും പാട്ടുമായ്

ഇതൾ മാഞ്ഞൊരോർമയെല്ലാം

ഒരു മഞ്ഞു തുള്ളി പോലെ

പറയാതലിഞ്ഞു പോയ്.

Mais de M. G. Sreekumar

Ver todaslogo

Você Pode Gostar