menu-iconlogo
huatong
huatong
vani-jairam-manathe-marikurumbe-cover-image

Manathe Marikurumbe

Vani Jairamhuatong
poopdeck2khuatong
Letra
Gravações
രാരീ രാരീ രാരീരം രാരോ

രാരീ രാരീ രാരീരം രാരോ

മാനത്തെ മാരീകുറുമ്പേ

പെയ്യല്ലേ പെയ്യല്ലേ പൊന്നെ

മാടത്തെ മാടകിടാങ്ങൾ വാവുറങ്ങാരാരാരൊ

വാവാവം പാടിയുറക്കാനിലില്ലമ്മയും പൊന്നെ

ചാരത്തെ നോവുതാരാട്ടിൽ നീയുറങ്ങാരാരോ

മാമൂട്ടാൻ ഇങ്കം കൊണ്ടേ

മാറു ചുരനെന്റെ ചെല്ലപുള്ള

നെഞ്ചോരം പാടിയുറക്കാൻ

ഉള്ളു കരഞ്ഞേ ചെല്ലപുള്ള

കുഞ്ഞിക്കാൽ പിച്ച പിച്ച

തട്ടി തട്ടി നീ നടന്നേ

ഇന്നെന്റെ കണ്ണു നനഞ്ഞേ

ഉള്ളു നിറഞ്ഞേ ചെല്ലക്കുഞ്ഞേ

കുഞ്ഞികൈ തപ്പോ തപ്പോ

താളം കൊട്ടി നീ ചിരിച്ചേ

കണ്ടിട് കാടും കാട്ടാറും

കൂടെ ചിരിച്ചേ കന്നി പൊന്നെ

പുഞ്ചിരിക് കണ്ണേ അമ്മയുണ്ട് മേലെ

കണ്ണ് ചിമ്മും താരകമായ് ദൂരെ ഓ ...

മാനത്തെ മാരീകുറുമ്പേ

പെയ്യല്ലേ പെയ്യല്ലേ പൊന്നെ

മാടത്തെ മാടകിടാങ്ങൾ വാവുറങ്ങാരാരാരൊ

വാവാവം പാടിയുറക്കാൻ

ഇല്ലില്ലമ്മയും പൊന്നെ

ചാരത്തെ നോവുതാരാട്ടിൽ നീയുറങ്ങാരാരോ

മാനത്ത് രാകി പാറി കണ്ണേറിയും ചെമ്പരുന്തേ

വീഴല്ലേ നിന്റെ നിഴൽ എന്റെ

കുഞ്ഞു കുഞ്ഞാറ്റകൾ ഒറ്റക്കാണെ

മുത്തപ്പൻ മരിതേവ തീണ്ടി ചതിച്ച

താങ്ങില്ല തങ്കകുടങ്ങളെ

കാക്കണം പോറ്റാനെ മാരിയമ്മേ

പുഞ്ചിരിക്ക് കണ്ണേ അമ്മയുണ്ട് മേലെ

കണ്ണ് ചിമ്മും താരകമായ് ദൂരെ ഓ ...

മാനത്തെ മാരീകുറുമ്പേ

പെയ്യല്ലേ പെയ്യല്ലേ പൊന്നെ

മാടത്തെ മാടകിടാങ്ങൾ വാവുറങ്ങാരാരാരൊ

വാവാവം പാടിയുറക്കാനിലില്ലമ്മയും പൊന്നെ

ചാരത്തെ നോവുതാരാട്ടിൽ നീയുറങ്ങാരാരോ

മാമൂട്ടാൻ ഇങ്കം കൊണ്ടേ

മാറു ചുരനെന്റെ ചെല്ലപുള്ള

നെഞ്ചോരം പാടിയുറക്കാൻ

ഉള്ളു കരഞ്ഞേ ചെല്ലപുള്ള

രാരീ രാരീ രാരീരം രാരോ

രാരീ രാരീ രാരീരം രാരോ

Mais de Vani Jairam

Ver todaslogo

Você Pode Gostar