ആരും കാണാതിന്നെന്നുള്ളിൽ താനേ വന്നേ പൂക്കാലം
പ്രേമം പോലെ മോഹം പോലെ കാണാതെത്തും പൂക്കാലം...
നീയെന്നിൽ ചേർന്നാലും ഞാൻ നിന്നിൽ ചേർന്നാലും
അനുരാഗത്തേനിന്റെ മണമാണെന്നേ...
പൂവാണ് നീയെങ്കിൽ കാർമേഘവണ്ടായി
ഇരുകാതിൽ വന്നേ ഞാൻ പ്രണയം മൂളാം .

റോസാപ്പൂ പൂക്കുന്നുവോ.
കവിൾ നാണത്താൽ ചോക്കുന്നുവോ .
നീയിന്നെൻ ചാരെ നിൽക്കേ മാനസമോ മാരിപ്പൂവാകുന്നുവോ
കാലങ്ങൾ മാറുന്നുവോ പുതുവാസന്തം ചേരുന്നുവോ
എൻ നെഞ്ചിൻ മുറ്റത്താകെ.
നിൻ മിഴികൾ മുല്ലപ്പൂവാകുന്നുവോ...
ദൂരെയാരെ പട്ടംപോലെ ഉള്ളം എങ്ങോ പായുന്നേ.
നീയില്ലാതെ വയ്യെന്നുള്ളിൽ കൂടെ കൂടെ തോന്നുന്നേ