menu-iconlogo
huatong
huatong
a-m-rajahs-janaki-nandhanavaniyil-cover-image

Nandhanavaniyil

A. M. Rajah/S. Janakihuatong
richard.courtemanchehuatong
Тексты
Записи
നന്ദനവനിയിൽ........

പഞ്ചമിനാളിൽ........

നന്ദനവനിയിൽ പ്രേമ നന്ദനവനിയിൽ

പൂത്ത ചമ്പകത്തണലിൽ

ഒരു സുന്ദരനെ പണ്ടൊരിക്കൽ

കണ്ടുമുട്ടീ ഞാൻ

ഗാനഗന്ധർവ്വനെ പണ്ടൊരിക്കൽ

കണ്ടുമുട്ടീ ഞാൻ

പഞ്ചമിനാളിൽ ചിത്തിര

പഞ്ചമിനാളിൽ

ഒരു ചന്ദനക്കാട്ടിൽ

എന്റെ കണ്മണിയെ അന്നൊരിക്കൽ

കണ്ടുമുട്ടീ ഞാൻ

വനകന്യകയെ അന്നൊരിക്കൽ

കണ്ടുമുട്ടീ ഞാൻ

പണ്ടു കണ്ട സ്വപ്നങ്ങളിൽ

കണ്ടതിനാലെ

ഞാൻ കണ്ടറിഞ്ഞു കാമുകനെ

കണ്ടമാത്രയിൽ

പണ്ടു കണ്ട സ്വപ്നങ്ങളിൽ

കണ്ടതിനാലെ

ഞാൻ കണ്ടറിഞ്ഞു കാമുകനെ

കണ്ടമാത്രയിൽ

കണ്മണി തൻ കണ്മുനകൾ

പൂമഴ പെയ്കെ

ഞാൻ കണ്ടറിഞ്ഞു കാമിനിയെ

കണ്ടമാത്രയിൽ

കണ്മണി തൻ കണ്മുനകൾ

പൂമഴ പെയ്കെ

ഞാൻ കണ്ടറിഞ്ഞു കാമിനിയെ

കണ്ടമാത്രയിൽ

ഓ..ഓ.. ഓ..ഓ.. ഓ..ഓ....

നന്ദനവനിയിൽ പ്രേമ നന്ദനവനിയിൽ

പൂത്ത ചമ്പകത്തണലിൽ

ഒരു സുന്ദരനെ പണ്ടൊരിക്കൽ

കണ്ടുമുട്ടീ ഞാൻ

ഗാനഗന്ധർവ്വനെ പണ്ടൊരിക്കൽ

കണ്ടുമുട്ടീ ഞാൻ

നമ്മൾ നമ്മെ കണ്ടറിഞ്ഞ

സുന്ദരനിമിഷം

നിർമ്മലമീ നിരഘ പ്രേമം

നമ്മിലണഞ്ഞു

നമ്മൾ നമ്മെ കണ്ടറിഞ്ഞ

സുന്ദരനിമിഷം

നിർമ്മലമീ നിരഘ പ്രേമം

നമ്മിലണഞ്ഞു

മുകിൽ മണ്ഡലമാകും

കതിർമണ്ഡപം തന്നിൽ

നാം രണ്ടുപേരും സങ്കൽപ്പത്തിൽ

കണ്ടു നമ്മളെ

ആ..ആ... ആ..ആ... ആ..ആ......

നന്ദനവനിയിൽ...

ചിത്തിര പഞ്ചമിനാളിൽ..

പൂത്ത ചെമ്പകത്തണലിൽ..

എന്റെ കണ്മണിയെ അന്നൊരിക്കൽ

കണ്ടുമുട്ടീ ഞാൻ..

ഗാനഗന്ധർവ്വനെ അന്നൊരിക്കൽ

കണ്ടുമുട്ടീ ഞാൻ...

M&F ആ.. ആ.. ആ.. ആ.. ആ.. ആ..

ആ.. ആ.. ആ.. ആ.. ആ.. ആ..

Еще от A. M. Rajah/S. Janaki

Смотреть всеlogo

Тебе Может Понравиться