മുത്തേ ഇന്നെൻ കണ്ണിൽ
പുഞ്ചിരി മുത്തുകൾ വിതറണതാരാണ്?
പണ്ടേയെന്റെ കരളിൽ
പ്രേമ കവിതകളെഴുതിയ നീയാണ്
മുത്തേ ഇന്നെന്നുള്ളിൽ
നൊമ്പരമൊത്തിരി വിതറിയതാരാണ്?
പണ്ടേയെന്റെ കാതിൽ
പ്രേമ സരിഗമ പാടിയ നീയാണ്
പെണ്ണേ നിൻ
അനുരാഗത്തടവിൽ ഞാൻ കിളിയാണ്
മുന്നിൽ നീ അണയുമ്പോൾ
വിറയാണ് പനിയാണ്
നാണത്തിൽ കൊഞ്ചുമ്പോൾ
ഇളനീരിൻ കുളിരാണ്
മഞ്ചാടിക്കവിളോരം
മറുകാവാൻ കൊതിയാണ്
മുത്തേ ഇന്നെൻ കണ്ണിൽ
പുഞ്ചിരി മുത്തുകൾ വിതറണതാരാണ്?
പണ്ടേയെന്റെ കരളിൽ
പ്രേമ കവിതകളെഴുതിയ നീയാണ്
താനേ ഞാൻ തളരുമ്പോൾ
തിരയുന്നതെന്താണ്
കൽക്കണ്ടക്കനിയേ
നിൻ അഴകോലും മുഖമാണ്
തോളോരം ചായുമ്പോൾ
ഇവനിൽ നീ വരമാണ്
കണ്ണീരിൻ നോവാറ്റും
കനിവിന്റെ കടലാണ്
മുത്തേ ഇന്നെൻ കണ്ണിൽ
പുഞ്ചിരി മുത്തുകൾ വിതറണതാരാണ്?
പണ്ടേയെന്റെ കരളിൽ
പ്രേമ കവിതകളെഴുതിയ നീയാണ്