Fragrance Of Music
ഉടനെ ജുമൈലത്ത്(Full)
ഉടനെ ജുമൈലത്തിറങ്കി നടന്ന് ചെണ്ട്
ഉരയുന്നവനോടെൻ കൂടെ വരണമെന്ന്
വടിവുറ്റ രശീ വിളിക്കുന്നടുത്തു കാണ്മാൻ
വളരെ കൊതിയെങ്കിൽ
ഇങ്കെ വരട്ടെ തേമാൻ....
മടങ്കിയവൾ ചെണ്ടുരത്തു ജമീലത്തോട്
നടവരോടപ്പോൾ മുറുക്കി കളിപ്പാൻ ചോട്
ധുടിമത്തളംവീണ മുട്ടും ധ്വനിമുതിർത്ത്
ധുരബിമ്പും താമും നടന്നവനോടടുത്ത്....
പിടിവട്ട ചെപ്പ് മുലയും മാറും കുലുക്കി
പിറവാളാ ചുണ്ടാലേ പൊൻചിരി കൊണ്ടനക്കി
നടകൊണ്ടതിപ്പോൾ വരും തഞ്ചം മൊഞ്ചും കണ്ട്
നാരി ഹുസ്നുൽ ജമാലോയെന്നോർമ കൊണ്ട്....
ഉടനെ ജുമൈലത്തിറങ്കി നടന്ന് ചെണ്ട്
ഉരയുന്നവനോടെൻ കൂടെ വരണമെന്ന്
വടിവുറ്റ രശീ വിളിക്കുന്നടുത്തു കാണ്മാൻ
വളരെ കൊതിയെങ്കിൽ
ഇങ്കെ വരട്ടെ തേമാൻ....
️IlluZ